Connect with us

Kerala

കുണ്ടന്നൂര്‍ പാലത്തിനടിയിലെ കുട്ട വഞ്ചിക്കാരെ ഒഴിപ്പിക്കും; നടപടി കുറുവ സംഘത്തെ പിടികൂടിയ സാഹചര്യത്തില്‍

മരട് നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ നടപടി. താമസക്കാര്‍ക്ക് സ്വമേധയാ ഒഴിഞ്ഞുപോകാന്‍ രണ്ട് ദിവസത്തെ സമയം

Published

|

Last Updated

കൊച്ചി | കുണ്ടന്നൂരിലെ കുട്ട വഞ്ചിക്കാരെ ഒഴിപ്പിക്കും. കുറുവ സംഘത്തെ പിടികൂടിയ സാഹചര്യത്തിലാണിത്.

കുണ്ടന്നൂര്‍ പാലത്തിനടിയില്‍ താമസിക്കുന്നവരെയാണ് ഒഴിപ്പിക്കുക. മരട് നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ നടപടി.  താമസക്കാര്‍ക്ക് സ്വമേധയാ ഒഴിഞ്ഞുപോകാന്‍ രണ്ട് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.  വ്യാഴാഴ്ച അഞ്ചിനു മുമ്പാണ് ഒഴിയേണ്ടത്.

പാലത്തിനടിയില്‍ തമ്പടിച്ച കുട്ട വഞ്ചിക്കാര്‍ക്കൊപ്പം കടന്നു കൂടിയ കുറുവ സംഘത്തിലെ നാലുപേരെ ഇന്നലെയും ഞായറാഴ്ചയുമായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സന്തോഷ് സെല്‍വം, മണികണ്ഠന്‍ എന്നിവരെയാണ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. ഇവരോടൊപ്പം കസ്റ്റഡിയിലെടുത്തിരുന്ന സേലം മഹേഷ് എന്ന് അറിയപ്പെട്ടിരുന്ന ജയിംസ്, നെടുങ്കണ്ടം സ്വദേശി ശിവാനന്ദന്‍ എന്നിവരുടെ അറസ്റ്റ് പോലീസ് പിന്നീട് രേഖപ്പെടുത്തുകയായിരുന്നു.

 

 

 

 

---- facebook comment plugin here -----

Latest