Connect with us

From the print

സുപ്രീം കോടതിയിലെ പോരാട്ടം ഇനി പാര്‍ലിമെന്റില്‍

രാജ്യതലസ്ഥാനത്ത് ലീഗിന്റെ മുഖമായ ഹാരിസ്, പാര്‍ട്ടിയുടെ നിയമപോരാട്ടങ്ങളുടെ ഏകോപന ചുമതല വഹിക്കുന്നുണ്ട്.

Published

|

Last Updated

കൊച്ചി | ഭരണഘടനാ സംരക്ഷണമുള്‍പ്പെടെയുള്ള ഒട്ടേറെ നിയമപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സുപ്രീം കോടതിയിലെ ശ്രദ്ധേയ അഭിഭാഷകന്‍ ഹാരിസ് ബീരാന്റെ ശബ്ദം ഇനി പാര്‍ലിമെന്റിലും മുഴങ്ങും. പല പേരുകളും മാറ്റിവെച്ച് മുസ്‌ലിം ലീഗ് നേതൃത്വം ഹാരിസ് ബീരാനെ രാജ്യസഭാ എം പി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെയാണിത്.

ലീഗിന്റെ പ്രധാന പോഷക സംഘടനയായ കെ എം സി സിയുടെ ഡല്‍ഹി അധ്യക്ഷനായ ഹാരിസ് ബീരാന്റെ പേര് പ്രഖ്യാപിച്ചതോടെ രാജ്യസഭാ സീറ്റിന് വേണ്ടിയുള്ള അവകാശവാദവും പാര്‍ട്ടിയില്‍ കെട്ടടങ്ങി. എം പിയാകുന്നതോടെ ലീഗിന്റെ ഉന്നത നയരൂപവത്കരണ സമിതികളില്‍ അദ്ദേഹം അംഗമാകും.

രാജ്യതലസ്ഥാനത്ത് ലീഗിന്റെ മുഖമായ ഹാരിസ്, പാര്‍ട്ടിയുടെ നിയമപോരാട്ടങ്ങളുടെ ഏകോപന ചുമതല വഹിക്കുന്നുണ്ട്. പ്രവാസി വോട്ടവകാശം, ഹിജാബ്, ഹാദിയ, മഅ്ദനി, മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ കേസുകളിലടക്കം വാദിച്ച് രാജ്യത്തിന്റെ ശ്രദ്ധ നേടിയിരുന്നു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട കേസില്‍ കക്ഷി ചേര്‍ന്ന ലീഗിനായി വാദിക്കുന്നുണ്ട്. എറണാകുളം ആലുവ സ്വദേശിയായ ഹാരിസ് ബീരാന്‍ വര്‍ഷങ്ങളായി ഡല്‍ഹിയിലാണ് താമസം.

 

Latest