Connect with us

National

ബിബിസിയ്ക്ക് ഗൂഢലക്ഷ്യം; കേന്ദ്രമന്ത്രി വി. മുരളീധരന്‍

ഇന്ത്യയുടെ പരമോന്നത കോടതി തീര്‍പ്പ് കല്‍പിച്ച കാര്യങ്ങള്‍ വീണ്ടും പറയുകയാണ് ബിബിസി

Published

|

Last Updated

ന്യൂഡല്‍ഹി| ബിബിസി വിഷയത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍ രംഗത്ത്. ആരൊക്കെ പാടി പുകഴ്ത്തിയാലും ബിബിസിയുടെ ഗൂഢലക്ഷ്യം മറച്ചു വെക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ പരമോന്നത കോടതി തീര്‍പ്പ് കല്‍പിച്ച കാര്യങ്ങള്‍ വീണ്ടും പറയുകയാണ് ബിബിസി ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏതു കൊടി കെട്ടിയ കൊമ്പന്‍ ആയാലും ഇത്തരം കാര്യങ്ങള്‍ അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലത്ത് രണ്ട് തവണ ബിബിസിയെ പുറത്താക്കിയിട്ടുണ്ട്. ജമ്മു കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമല്ലെന്ന് അവര്‍ പ്രചരിപ്പിച്ചു. അതിനാല്‍ ഒരു മഹത്തായ സ്ഥാപനമായി അവരെ കണക്കാക്കേണ്ടതില്ലെന്നും കേന്ദ്രമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

 

 

 

 

 

 

Latest