Connect with us

Kerala

ട്രെയിനിലെ ബെര്‍ത്ത് പൊട്ടി വീണു; മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം

സെന്‍ട്രല്‍ ബെര്‍ത്ത് പൊട്ടി വീണ് കഴുത്തില്‍ വന്നിടിച്ച് പിരടിയിലെ 3 എല്ലുകള്‍ പൊട്ടുകയും ഞരമ്പിന് ക്ഷതമേല്‍ക്കുകയുമായിരുന്നു.

Published

|

Last Updated

മലപ്പുറം | ട്രെയിന്‍ യാത്രക്കിടയില്‍ സെന്‍ട്രല്‍ ബെര്‍ത്ത് പൊട്ടി വീണ് താഴെ ബര്‍ത്തില്‍ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ എളയിടത്ത് മാറാടിക്കല്‍ കുഞ്ഞിമൂസയുടെ മകന്‍ അലിഖാനാണ് (62) മരിച്ചത്.

ഡല്‍ഹിയിലേക്കുള്ള യാത്രക്കിടയില്‍ തെലുങ്കാനക്കടുത്തുള്ള വാറങ്കലില്‍ ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്. അപകടം നടക്കുമ്പോള്‍ അലിഖാന്‍ താഴത്തെ ബെര്‍ത്തില്‍ ചരിഞ്ഞ് കിടക്കുകയായിരുരുന്നു.സെന്‍ട്രല്‍ ബെര്‍ത്ത് പൊട്ടി വീണ് കഴുത്തില്‍ വന്നിടിച്ച് പിരടിയിലെ 3 എല്ലുകള്‍ പൊട്ടുകയും ഞരമ്പിന് ക്ഷതമേല്‍ക്കുകയുമായിരുന്നു. അതിനെ തുടര്‍ന്ന് കൈകളും കാലുകളും തളര്‍ന്ന് പോയി.

റെയില്‍വേ അധികൃതര്‍ ഉടന്‍ തന്നെ അലിഖാനെ വാറങ്കലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്ന് വിദഗ്ദ ചികിത്സക്കായി ഹൈദരാബാദിലെ കിംഗ്‌സ് മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച ഓപ്പറേഷന്‍ കഴിഞ്ഞെങ്കിലും തിങ്കളാഴ്ച മരണം സംഭവിക്കുകയായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മയ്യിത്ത് ചൊവ്വാഴ്ച വീട്ടില്‍ കൊണ്ട് വന്നു. ഖബറടക്കം ബുധനാഴ്ച കാലത്ത് 8 മണിക്ക് വടമുക്ക് കുന്നത്ത് ജുമുഅത്ത് പള്ളിയില്‍ നടന്നു.

ഭാര്യ: ഷക്കീല (എറണാകുളം)
മകള്‍: ഷസ
സഹോദരങ്ങള്‍: ഹിഷാം, അബ്ദുല്ലകുട്ടി, ഉമര്‍, ബക്കര്‍, ഹവ്വാവുമ്മ, കദീജ , മറിയു.

 

---- facebook comment plugin here -----

Latest