Kerala
തൊടുപുഴയില്‍ ഓടിക്കൊണ്ടിരിക്കെ ബൈക്കിന് തീപ്പിടിച്ചു
ബൈക്ക് ഓടിച്ചിരുന്ന യിംസണ്‍ പാപ്പച്ചന്‍ തീ പടരുന്നത് കണ്ടു ബൈക്ക് നിര്‍ത്തി ഇറങ്ങി മാറിയതിനാല്‍ വലിയ അപകടം ഒഴിവായി.
തൊടുപുഴ | തൊടുപുഴ കോലാനിയില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. രാവിലെ 10.30 ഓടെയാണ് സംഭവം. ബൈക്ക് ഓടിച്ചിരുന്ന യിംസണ്‍ പാപ്പച്ചന്‍ തീ പടരുന്നത് കണ്ടു ബൈക്ക് നിര്‍ത്തി ഇറങ്ങി മാറിയതിനാല്‍ വലിയ അപകടം ഒഴിവായി.
തൊടുപുഴയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ടൗണിലേക്ക് പോകുന്നതിനിടെയാണ് ബൈക്കിന് തീപിടിച്ചതെന്ന് യിംസണ്‍ പറയുന്നു. തീപടരുന്നത് കണ്ട് ആദ്യം വെള്ളം ഒഴിച്ചെങ്കിലും് വീണ്ടും പുക ഉയരുകയായിരുന്നെന്ന് യിംസണ്‍ പറയുന്നു. മോട്ടോര്‍ വാഹന വകുപ്പ് എത്തി ബൈക്ക് പരിശോധിക്കും.
---- facebook comment plugin here -----