Pathanamthitta
ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തിനശിച്ചു: യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു
പെട്രോൾ ടാങ്കിലുണ്ടായ ചോർച്ചയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
അടൂർ| അടൂർ ഏനാദിമംഗലം പഞ്ചായത്തിലെ കുന്നിടയിൽ ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തിനശിച്ചു.ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്ന് രാവിലെ 8.30 ഓടെ കുന്നിട സ്വദേശി ശ്രീക്കുട്ടൻ്റെ ബജാജ് എൻ എസ് ബൈക്കിനാണ് ഓടുന്നതിനിടെ തീപ്പിടിച്ചത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ശ്രീക്കുട്ടൻ ബൈക്ക് നിർത്തി ഇറങ്ങിയതിനാലാണ് വലിയൊരു അപകടം ഒഴിവായത്.
യുവാവ് ബൈക്ക് നിർത്തി ഇറങ്ങിയ ഉടൻ തന്നെ തീ ആളിപ്പടരുകയും പെട്രൊൾ ടാങ്കും ബാറ്ററിയും പൊട്ടിത്തെറിക്കുകയും ചെയ്തു. അടുരിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ബൈക്ക് പൂർണ്ണമായും കത്തിനശിച്ചു. പെട്രോൾ ടാങ്കിലുണ്ടായ ചോർച്ചയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
---- facebook comment plugin here -----