Connect with us

Kerala

കിണറ്റിൽ വീണ ബൈക്ക് യാത്രികരെ രക്ഷപ്പെടുത്തി

കുമ്പഴ കോന്നി റൂട്ടിൽ തിരുവള്ളോർ ഓർത്തഡോക്സ് ചർച്ചിന് പിറകിലെ കിണറ്റിലാണ് യാത്രികർ വീണത്

Published

|

Last Updated

പത്തനംതിട്ട | ബൈക്ക് കിണറിന്റെ കൈവരിയിലിടിച്ച് കിണറ്റിലേക്ക് വീണ രണ്ട് പേരെ രക്ഷപ്പെടുത്തി. കുമ്പഴ കോന്നി റൂട്ടിൽ തിരുവള്ളോർ ഓർത്തഡോക്സ് ചർച്ചിന് പിറകിലായി റോഡിനോട് ചേർന്നുള്ള കിണറിലാണ് ബൈക്ക് യാത്രക്കാർ വീണത്.

സംഭവമറിഞ്ഞ് പത്തനംതിട്ടയിൽ നിന്ന് അഗ്നിശമന സേന എത്തി ഇരുരവരെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. കോന്നി ഫയർ യൂണിറ്റും പോലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു.

---- facebook comment plugin here -----

Latest