Connect with us

National

ബില്ലില്‍ രാഷ്ട്രപതി ഒപ്പ് വെച്ചു; മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങളും റദ്ദായി

നടപടിക്രമങ്ങളുടെ ഭാഗമായാണ് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കി കൊണ്ടുള്ള ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി |  ഒടുവില്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദായി. പാര്‍ലമെന്റ് അംഗീകരിച്ച ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടതോടെയാണ് മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദായത്. നവംബര്‍ 19നാണ് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമെന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.

തുടര്‍ന്ന് ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ പാര്‍ലമെന്റിന്റെ ഇരുസഭകളും നിയമം റദ്ദാക്കുന്ന ബില്ലുകള്‍ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തു. ബില്ലില്‍ ചര്‍ച്ച നടത്തണമെന്ന് ആവശ്യം തള്ളിയായിരുന്നു നടപടി.ഇതിനു ശേഷം നടപടിക്രമങ്ങളുടെ ഭാഗമായാണ് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കി കൊണ്ടുള്ള ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചത്.

Latest