Connect with us

National

പക്ഷി ഇടിച്ചു; യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്ററിന് അടിയന്തിര ലാന്‍ഡിംഗ്

വാരണാസിയില്‍ നിന്ന് ലക്‌നൗവിലേക്ക് പുറപ്പെട്ട ഹെലികോപ്റ്ററില്‍ പറന്നുയര്‍ന്ന ഉടന്‍ പക്ഷി ഇടിക്കുകയായിരുന്നു

Published

|

Last Updated

വാരാണസി | ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്റര്‍  പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് വാരാണസിയില്‍ അടിയന്തരമായി ഇറക്കി. രണ്ട് ദിവസത്തെ വാരാണസി സന്ദര്‍ശനത്തിനെത്തിയ യോഗി പിന്നീട് വിമാനത്തില്‍ ലഖ്നൗവിലേക്ക് പോയി.

വാരണാസിയില്‍ നിന്ന് ലക്‌നൗവിലേക്ക് പുറപ്പെട്ട ഹെലികോപ്റ്ററില്‍ പറന്നുയര്‍ന്ന ഉടന്‍ പക്ഷി ഇടിക്കുകയായിരുന്നു. തുടര്‍ന്ന് പൈലറ്റ് അടിയന്തര ലാന്‍ഡിംഗ് ആവശ്യപ്പെട്ടു. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.

വാരാണസിയിൽ നിന്ന് ലഖ്നൗവിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവമെന്ന് ജില്ലാ മജിസ്ട്രേറ്റ് കൗശൽ രാജ് ശർമ പറഞ്ഞു

---- facebook comment plugin here -----

Latest