Kerala
നാട്ടിലിറങ്ങിയ കൃഷ്ണ പരുന്ത് വനം വകുപ്പിനു തലവേദനയായി
പരുന്ത് ഇതുവരെ 20 ഓളം പേരെ ആക്രമിച്ചു
കാസര്‍ഗോഡ് | നീലേശ്വരത്ത് നാട്ടിലിറങ്ങിയ കൃഷ്ണ പരുന്ത് വനം വകുപ്പിനു തലവേദനയായി. നാട്ടുകാരെ ആക്രമിച്ച പരുന്തിനെ വനം വകുപ്പ് പിടികൂടി കാട്ടില്‍ വിട്ടെങ്കിലും പരുന്ത് തിരിച്ചെത്തി.
പരുന്ത് ഇതുവരെ 20 ഓളം പേരെ ആക്രമിച്ചു.ജനുവരി 26നാണ് കൃഷ്ണ പരുന്തിനെ നീലേശ്വരം എസ് എസ് കലാമന്ദിര്‍ ഭാഗത്ത് നിന്ന് വനം വകുപ്പ് പിടികൂടി കര്‍ണാടക അതിര്‍ത്തിയായ കോട്ടഞ്ചേരി വന മേഖലയിലേക്ക് പറത്തിവിട്ടത്. എന്നാല്‍ ആറ് ദിവസത്തിന് ശേഷം പരുന്ത് മറ്റൊരു പരുന്തിനൊപ്പം തിരിച്ചെത്തുകയായിരുന്നു. ആളുകളെ പരുന്ത് ആക്രമിക്കുന്നുണ്ട്.
വാഹനങ്ങളുടെ താക്കോല്‍ കൊത്തിയെടുത്ത് പറന്നു പോയതായും പരാതിയുണ്ട്. പരുന്തിനെ എന്തു ചെയ്യുമെന്ന ആശയക്കുഴപ്പത്തിലാണ് വനം വകുപ്പ്. പ്രദേശത്തെ നാട്ടുകാരിലാരോ വളര്‍ത്തിയ പരുന്താണിതെന്നാണ് കരുതുന്നത്.
---- facebook comment plugin here -----