Kerala
മൂന്നാറില്‍ വീണ്ടും കരിമ്പുലി ഇറങ്ങി
കരിമ്പുലി ഇറങ്ങിയ സാഹചര്യത്തില്‍ വലിയ ആശങ്കയിലാണ് തോട്ടം തൊഴിലാളികള്‍.
തൊടുപുഴ | ഇടുക്കിയിലെ മൂന്നാറില്‍ കരിമ്പുലി ഇറങ്ങി. മൂന്നാറില്‍ വിനോദസഞ്ചാരികളുമായി എത്തിയ ടൂറിസ്റ്റ് ഗൈഡാണ് കരിമ്പുലിയെ ആദ്യം കണ്ടത്. ശനിയാഴ്ച പുലര്‍ച്ചെയാണ്‌സംഭവം. സെവന്‍മലയുടെ മുകളില്‍ ട്രക്കിങ്ങിനുവേണ്ടി വിനോദ സഞ്ചരികളുമായി പോകുന്നതിനിടെയാണ് ടൂറിസ്റ്റ് ഗൈഡ് കരിമ്പുലിയെ കണ്ടത്.
ഒന്നര വര്‍ഷം മുമ്പ് രാജമലയിലും കരിമ്പുലിയെ കണ്ടിട്ടുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു. കരിമ്പുലിയെ കണ്ടതിനെ തുടര്‍ന്ന് വലിയ ആശങ്കയിലാണ് തോട്ടം തൊഴിലാളികള്‍.
---- facebook comment plugin here -----