ludhiana balst
ലുധിയാന കോടതിയില്‍ സ്‌ഫോടനം നടത്തിയത് മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍
ഇയാള്‍ക്ക് ലഹരിമരുന്ന് കണ്ണികളുമായി ബന്ധമുണ്ട്
ലുധിയാന | പഞ്ചാബ് ലുധിയാന ജില്ലാ കോടതിയില്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു. മുന്‍ പോലീസുദ്യോഗസ്ഥന്‍ ഗഗന്‍ദീപ് സിംഗാണ് സ്‌ഫോടനത്തിന് മരിച്ചത്. ഇയാള്‍ തന്നയാണ് സ്‌ഫോടകവസ്തു സ്ഥാപിച്ചതെന്നും പോലീസ് അറിയിച്ചു.
2019 ല്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട ഇയാള്‍ രണ്ട് വര്‍ഷമായി തടവിലായിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ഇയാളുടെ ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുകയായിരുന്നു. ഇയാള്‍ക്ക് ലഹരിമരുന്ന് കണ്ണികളുമായി ബന്ധമുണ്ട്. ലഹരിമരുന്ന് കേസില്‍ തന്നെയാണ് ഇയാള്‍ ജയില്‍ വാസം അനുഭവിച്ചതും. ഇയാളുടെ മൃതദേഹം കുടുംബം തിരിച്ചറിഞ്ഞു.
---- facebook comment plugin here -----