Connect with us

National

എതിരില്ലാത്ത ഒരു ഗോളിന് ജംഷേദ്പുരിനെ തകര്‍ത്ത് ബ്ലാസ്റ്റേഴ്‌സ്

മലയാളി താരം സഹല്‍ അബ്ദുള്‍ സമദാണ് ബ്ലാസ്റ്റേഴ്‌സിനായി വിജയ ഗോള്‍ നേടിയത്

Published

|

Last Updated

മഡ്ഗാവ്ഐ |എസ്എല്‍ ആദ്യ സെമി ഫൈനലിന്റെ ആദ്യപാദ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് വിജയം. കരുത്തരായ ജംഷേദ്പുര്‍ എഫ് സിക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. മലയാളി താരം സഹല്‍ അബ്ദുള്‍ സമദാണ് ബ്ലാസ്റ്റേഴ്‌സിനായി വിജയ ഗോള്‍ നേടിയത്.

രണ്ടാം പാദ മത്സരം മാര്‍ച്ച് 15 ന് നടക്കും. ഈ സീസണില്‍ എവേ ഗോള്‍ നിയമം ഇല്ലാത്തത് കേരളത്തിന് തിരിച്ചടിയായി. അടുത്ത മത്സരത്തില്‍ സമനില നേടിയാല്‍ കേരളത്തിന് ഫൈനലിലേക്ക് കടക്കാം.മത്സരത്തിന്റെ തുടക്കം തൊട്ട് ഇരുടീമുകളും ഇഞ്ചോടിഞ്ച് പ്രകടനമാണ് കാഴ്ചവെച്ചത്. അഞ്ചാം മിനിറ്റില്‍ ജംഷേദ്പുര്‍ മത്സരത്തിലെ ആദ്യ കോര്‍ണര്‍ നേടിയെടുത്തു. പക്ഷേ അത് മുതലാക്കാന്‍ ടീമിന് സാധിച്ചില്ല. പത്താം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ബോക്സിനകത്തുവെച്ച് ജംഷേദ്പുരിന്റെ ഡാനിയേല്‍ ചുക്കുവിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും താരത്തിന് അത് ഗോളാക്കാനായില്ല.

---- facebook comment plugin here -----

Latest