International
രക്തക്കൊതി തീരുന്നില്ല: അല്‍ ശിഫ ആശുപത്രിയിലെ കാര്‍ഡിയാക് വാര്‍ഡ് ആക്രമിച്ച് തകര്‍ത്തു; നവജാത ശിശുക്കള്‍ ഇന്‍കുബേറ്ററിന് പുറത്ത്
ഖാന്‍ യൂനിസിലെ വീടിന് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു
ഗസ്സ സിറ്റി | ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു ഡസനിലധികം ആളുകള്‍ കൊല്ലപ്പെട്ടു. ഗസ്സയിലെ പ്രധാന ആശുപത്രിയിലെ കാര്‍ഡിയാക് വാര്‍ഡ് ആക്രമണത്തില്‍ തകര്‍ന്നു. ഗസ്സ മുനമ്പില്‍ തുടര്‍ച്ചയായ 37-ാം ദിവസവും പോരാട്ടം തുടരുകയാണ്.
ഖാന്‍ യൂനിസിലെ വീടിന് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടതായി ഗസ്സ അധികൃതര്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസം, നൂറുകണക്കിന് ആളുകള്‍ അഭയം പ്രാപിച്ച ഗസ്സ സിറ്റിയിലെ യുഎന്‍ കോമ്പൗണ്ടില്‍ നടന്ന ഇസ്‌റാഈല്‍ ആക്രമണത്തില്‍ നിരവധി ആളുകള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി യുഎന്‍ ഡെവലപ്മെന്റ് പ്രോഗ്രാം അറിയിച്ചു.
ഗാസയിലെ പ്രധാന ആശുപത്രിയായ അല്‍-ഷിഫക്ക് സമീപം ഇസ്‌റാഈല്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. രോഗികളും കുടിയൊഴിപ്പിക്കപ്പെട്ടവരും ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. വൈദ്യുതിയും ഇവിടെ നിലച്ചിരിക്കുകയാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.
ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില# ആശുപത്രിയിലെ കാര്‍ഡിയാക് വാര്‍ഡ് തകര്‍ന്നു. വൈദ്യുതി വിച്ഛേദിക്കപ്പെട്ടതിനെ തുടര്‍ന്ന് നവജാത ശിശുക്കളുടെ യൂണിറ്റിലെ ഇന്‍കുബേറ്ററുകള്‍ അടച്ചുപൂട്ടി 40 ഓളം കുഞ്ഞുങ്ങളും അടിയന്തര പരിചരണം ലഭിക്കുന്ന വെന്റിലേറ്ററുകളും അടച്ച് പൂട്ടിയിരിക്കുകയാണ്.
ഇന്‍കുബേറ്ററുകളിലെ വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് അല്‍-ഷിഫ ആശുപത്രിയിലെ നവജാതശിശു വിഭാഗത്തില്‍ രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചതായും വെന്റിലേറ്റര്‍ പ്രവര്‍ത്തനം നിലച്ചതിനാല്‍ ഒരാള്‍ മരിച്ചതായും ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് സര്‍ജന്‍ മുഹമ്മദ് ഒബൈദ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഓഡിയോ സന്ദേശത്തില്‍ പറഞ്ഞു.
ഗസ്സയിലെ അവശേഷിക്കുന്ന 16 ഓപ്പറേറ്റിംഗ് ഹോസ്പിറ്റലുകളില്‍ ഒന്നായ അല്‍-ഷിഫയില്‍ പരുക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.