Kerala
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു
കടലില്‍ വീണ മൂന്ന് മത്സ്യത്തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു
തിരുവനന്തപുരം | മുതലപ്പൊഴിയില്‍ വീണ്ടും ശക്തമായ തിരയില്‍ വള്ളം മറിഞ്ഞു. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു അപകടം. കടലില്‍ വീണ മൂന്ന് മത്സ്യത്തൊഴിലാളികള്‍ നീന്തിക്കയറി.
മുതലപ്പൊഴിയില്‍ ഇന്നലെ രണ്ട് തവണ വള്ളം മറിഞ്ഞ് അപകടമുണ്ടായിരുന്നു. അഞ്ച് മത്സത്തൊഴിലാളികളാണ് ഇന്നലെ പുലര്‍ച്ചെ വള്ളം മറിഞ്ഞ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ട എല്ലാവരെയും രക്ഷപ്പെടുത്തുകയായിരുന്നു.
---- facebook comment plugin here -----