helicopter accident
ധീരസൈനികരുടെ മൃതദേഹങ്ങള്‍ സുലൂര്‍ വ്യോമതാവളത്തിലെത്തിച്ചു
വ്യോമതാവളത്തിന് പുറത്ത് തടിച്ച്കൂടിയത് വന്‍ജനക്കൂട്ടം
ഊട്ടി | കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്തരിച്ച ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കമുള്ള 13 പേരുടെ ഭൗതിക ശരീരവും സുലൂരിലെ വ്യോമതാവളത്തിലേക്ക് എത്തിച്ചു. ഉച്ചക്ക് 12.05ഓടെ ഊട്ടിയിലെ വെല്ലിംഗ്ടണ്‍ സൈനിക ആശുപത്രിയില്‍ നിന്ന് വിലാപയാത്രയായി പുറപ്പെട്ട വാഹനവ്യൂഹം ഉച്ചകഴിഞ്ഞ് 2.45ഓടെയാണ് സുലൂരിലെത്തിച്ചത്. വിലാപയാത്ര കടന്നുപോയ വഴിനീളെ നൂറ്കണക്കിന് പേരാണ് തടിച്ചുകൂടിയിത്. സുലൂരിലെ വ്യോമതാവളത്തിന് സമീപം തടിച്ച്കൂടിയ ജനത പുഷ്പവൃഷ്ടി നടത്തിയാണ് വിലാപയാത്രയെ എതിരേറ്റത്. വ്യോമതാവളത്തില്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ അന്തിമോപചാരംഅര്‍പ്പിക്കും. നാലരക്കാകും ഇവിടെ നിന്നും മൃതദേഹം പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോകുക.
സൈനിക പരേഡ് ഗ്രൗണ്ടില്‍ നിന്ന് റോഡ് മാര്‍ഗമാണ് സൂലൂരിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുവന്നത്. ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരും മൃതദേഹം വഹിച്ചുള്ള വിലാപയാത്രയെ അനുഗമിച്ചിരുന്നു. വെല്ലിംഗ്ടണ്‍ പരേഡ് ഗ്രൗണ്ടില്‍ പൂര്‍ണ ബഹുമതികള്‍ നല്‍കിയാണ് സൈനിക ഉദ്യോഗസ്ഥരെ യാത്രയാക്കിയത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, വ്യോമസേന മേധാവി വി ആര്‍ ചൗധരി, തമിഴ്നാട് മന്ത്രിസഭയിലെ അംഗങ്ങള്‍, ഗവര്‍ണര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. വിലാപ യാത്രയ്ക്ക് വഴിനീളെ പുഷ്പ വൃഷ്ടി നടത്തുകയാണ് നാട്ടുകാര്‍.
ജനറല്‍ ബിപിന്‍ റാവത്തിന് ഏറെ ഹൃദയബന്ധമുളള വെല്ലിംങ്ങ്ടണ്‍ സൈനിക പരേഡ് ഗ്രൗണ്ടില്‍ നടന്ന പൊതുദര്‍ശനം ഏറെ വൈകാരികമായിരുന്നു. വെല്ലിംങ്ങ്ടണിലെ സൈനിക പരേഡ് ഗ്രൗണ്ടില്‍ പലവട്ടം സല്യൂട്ട് നല്‍കുകയും പിന്നീട് സല്യൂട്ട് സ്വീകരിക്കുകയും ചെയ്തിട്ടുണ്ടാവണം ബിപിന്‍ റാവത്ത്. അതേ ഗ്രൗണ്ടില്‍ എം ഐ 17 വി 5 ഹെലിക്കോപ്ടറിലെ സഹയാത്രികരായിരുന്ന 13 പേര്‍ക്കൊപ്പം അദ്ദേഹം അന്ത്യാഭിവാദ്യം സ്വീകരിച്ചു. സുലൂരിലെ