Connect with us

Heavy rain

കാര്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ട് പേരുടേയും മൃതദേഹം കണ്ടെത്തി

കൂത്താട്ട്കുളം സ്വദേശി നിഖിലിന്റേയും കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയുടേയും മൃതദേഹങ്ങളാണ് ലഭിച്ചത്

Published

|

Last Updated

ഇടുക്കി | തൊടുപുഴ കാഞ്ഞാറില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെയാളുടേയും മൃതദേഹം കണ്ടെത്തി. കൂത്താട്ട്കുളം സ്വദേശി നിഖില്‍ (27), കൂടെയുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയുടേയും മതൃദേഹമാണ് കണ്ടെത്തിയത്. വാഗമണ്‍ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ച കാര്‍ ഒഴുക്കില്‍പ്പെട്ടത്.
തൊടുപുഴ രജിസ്ട്രേഷനിലുള്ള വെള്ള സ്വിഫ്റ്റ് കാറാണ് ഒഴുക്കില്‍പ്പെട്ടത്. ശക്തമായ മഴയില്‍ ടൗണില്‍ വെള്ളം കയറി കാര്‍ പുഴയിലേക്ക് ഒഴുകിപ്പോവുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചിലിലാണ് രണ്ട് പേരുടേയും മതൃദേഹം കണ്ടെത്തിയത്. തൊടുപുഴയിലും സമീപപ്രദേശങ്ങളിലും ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്.

 

 

---- facebook comment plugin here -----

Latest