Connect with us

Kerala

സുഭദ്രയുടെ മരണം കൊലപാതകം; മൃതദേഹം തിരിച്ചറിഞ്ഞ് മക്കള്‍

സുഭദ്രയുടെ മക്കളായ രാധാകൃഷ്ണനും രഞ്ജിത്തും കൊച്ചിയില്‍ നിന്ന് ആലപ്പുഴയിലെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

Published

|

Last Updated

ആലപ്പുഴ | കലവൂരിലെ വീട്ടുപരിസരത്ത് കണ്ടെത്തിയ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കാണാതായ സുഭദ്രയുടേത് തന്നെയെന്ന് പോലീസ് സ്ഥിരീകരണം. സുഭദ്രയുടെ മക്കളായ രാധാകൃഷ്ണനും രഞ്ജിത്തും കൊച്ചിയില്‍ നിന്ന് ആലപ്പുഴയിലെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. സംഭവം കൊലപാതകമാണെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

മക്കള്‍ തിരിച്ചറിഞ്ഞ ശേഷം മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. സുഭദ്ര മുട്ടുവേദനയക്ക് ഉപയോഗിച്ചിരുന്ന കാലിലെ ബാന്‍ഡ് ഏയ്ഡ് ഉള്‍പ്പടെ കണ്ടാണ് ഇവര്‍ മൃതദേഹം തിരിച്ചറിഞ്ഞത്.

സംഭവവുമായി ബന്ധപ്പെട്ട പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ വീട്ടില്‍ താമസിച്ചിരുന്ന സുഭദ്രയുടെ സുഹൃത്ത് ശര്‍മിളയും മാത്യൂസും ഒളിവിലാണ്.

സെപ്തം: നാലിന് വീട്ടില്‍ നിന്ന് പോയ സുഭദ്രയെ കാണാതായതായി സെപ്തം: ഏഴിന് മകന്‍ രാധാകൃഷ്ണന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സുഭദ്രയുടെ പക്കല്‍ സ്വര്‍ണവും പണവും ഉണ്ടായിരുന്നതായി ബന്ധുക്കള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് കവര്‍ന്ന ശേഷമുള്ള കൊലപാതകമെന്നാണ് പോലീസ് സംശയിക്കുന്നത്.

 

 

Latest