Kerala
തിരുവമ്പാടിയിൽ തീപിടിച്ച കാറിനുളളില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
പുന്നക്കല്‍ സ്വദേശി അഗസ്ത്യന്‍ ജോസഫ് (57) ആണ് മരിച്ചത്.
കോഴിക്കോട്| കോഴിക്കോട് തിരുവമ്പാടിയിൽ തീപിടിച്ച കാറിനുളളില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പുന്നക്കല്‍ സ്വദേശി അഗസ്ത്യന്‍ ജോസഫ് (57) ആണ് മരിച്ചത്. തിരുവമ്പാടി പുന്നക്കല്‍ ചപ്പാത്ത് കടവില്‍ രാത്രി 12 മണിയോടെ അതുവഴി പോയ ബൈക്ക് യാത്രക്കാരനാണ് കാര്‍ കത്തുന്നത് കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു.
തിരുവമ്പാടി പോലീസ് സ്ഥലത്തെത്തി തീ അണച്ച് നടത്തിയ പരിശോധനയിലാണ് കാറിനകത്ത് ഡ്രൈവര്‍ സീറ്റില്‍ മൃതദേഹം കണ്ടെത്തിയത്. ഡ്രൈവിംഗ് സീറ്റിലിരുന്ന ആള്‍ പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. അഗസ്ത്യന്‍ ജോസഫിന്റെ മാരുതി ആള്‍ട്ടോ കാറാണ് കത്തിയത്.
---- facebook comment plugin here -----