Connect with us

Kerala

പുഴയില്‍ ചാടി ഒഴുക്കില്‍പ്പെട്ട് കാണാതായ 27കാരന്റെ മൃതദേഹം കണ്ടെത്തി

തിങ്കളാഴ്ച രാവിലെയാണ് യുവാവ് മൈലപ്പുറം നൂറാടിപ്പാലത്തില്‍ നിന്ന് കടലുണ്ടി പുഴയില്‍ ചാടിയത്.

Published

|

Last Updated

മലപ്പുറം | മലപ്പുറത്ത് പാലത്തില്‍ നിന്ന് പുഴയില്‍ ചാടി ഒഴുക്കില്‍പ്പെട്ട് കാണാതായ 27കാരന്റെ മൃതദേഹം കണ്ടെത്തി. മുസ്ലിയാരങ്ങാടി നെടിയിരുപ്പ് കിഴക്കേയില്‍  വിപിന്റെ മൃതദേഹമാണ് നൂറടിപ്പാലത്തിന് 200 മീറ്റര്‍ ദൂരെ നിന്ന് ഇന്ന് ഉച്ചയോടെ  കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെയാണ് യുവാവ് മൈലപ്പുറം നൂറാടിപ്പാലത്തില്‍ നിന്ന് കടലുണ്ടി പുഴയില്‍ ചാടിയത്. ഇന്നലെ മുഴുവന്‍ പ്രദേശത്ത് ഫയര്‍ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

വീട്ടിലേക്ക് സാധനം വാങ്ങാന്‍ പോയ വിപിന്‍ ബൈക്ക് പാലത്തിന് സമീപം നിര്‍ത്തിയിട്ട ശേഷം പുഴയിലേക്ക് ചാടുകയായിരുന്നു.യുവാവ് പുഴയില്‍ മുങ്ങിത്താഴുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാരാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്. മരിച്ച വിപിന്‍ പി എസ് സി ഉദ്യോഗാര്‍ഥിയാണ് .

---- facebook comment plugin here -----

Latest