Kerala
ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്‌കാരം ഇന്ന്
ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ മാവോയിസ്റ്റുകള്‍ കുഴിച്ചിട്ട ഐ ഇ ഡി പൊട്ടിത്തെറിച്ചാണ് വിഷ്ണു ഉള്‍പ്പടെ രണ്ട് സി ആര്‍ പി എഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചത്.
തിരുവനന്തപുരം| ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ ആര്‍.വിഷ്ണുവിന്റെ സംസ്‌കാരം ഇന്ന് നടക്കും. ഇന്ന് 12 മണിക്കാണ് സംസ്‌കാരം.
വിഷ്ണുവിന്റെ മൃതദേഹം ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചു. മൃതദേഹം തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, കല്‍പറ്റ എംഎല്‍എ ടി.സിദ്ദിഖ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
പാങ്ങോട് സൈനിക കേന്ദ്രത്തിലെ മോര്‍ച്ചറിയില്‍ എത്തിച്ച ശേഷം മൃതദേഹം പുലര്‍ച്ചയോടെ വിഷ്ണുവിന്റെ പാലോട് നന്ദിയോടുള്ള വീട്ടിലേക്ക് കൊണ്ടുപോയി. മൃതദേഹം പത്ത് മണി വരെ വീട്ടിലും തുടര്‍ന്ന് നന്ദിയോട് ജംഗ്ഷനിലും വിഷ്ണു പഠിച്ച സ്‌കൂളിലും പൊതുദര്‍ശനത്തിന് വയ്ക്കും.
ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ മാവോയിസ്റ്റുകള്‍ കുഴിച്ചിട്ട ഐ ഇ ഡി പൊട്ടിത്തെറിച്ചാണ് വിഷ്ണു ഉള്‍പ്പടെ രണ്ട് സി ആര്‍ പി എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടത്. ശ്രീചിത്ര മെഡിക്കല്‍ കോളജില്‍ നഴ്‌സായ നിഖിലയാണ് വിഷ്ണുവിന്റെ ഭാര്യ. മക്കള്‍: നിര്‍ദേവ്, നിര്‍വിന്‍.