Kollam
അജ്മാനിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച മലയാളി വിദ്യാർഥിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
അജ്മാൻ ഗ്ലോബൽ ഇന്ത്യൻ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ സച്ചു തിങ്കളാഴ്ച പുലർച്ചെയാണ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചത്.
അജ്മാൻ | യു എ ഇയിലെ അജ്മാനിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി വിദ്യാർത്ഥി മരിച്ച കൊല്ലം കുണ്ടറ സ്വദേശി റൂബൻ പൗലോസിന്റെ (സച്ചു- 17) മൃതദേഹം നാളെ നാട്ടിലെത്തിക്കും. പ്രമുഖ നിയമസ്ഥാപനമായ യാബ് ലീഗൽ സർവീസസ് സി ഇ ഒ സലാം പാപ്പിനിശ്ശേരി, സാമൂഹ്യപ്രവർത്തകൻ നിഹാസ് ഹാഷിം എന്നിവരുടെ നേതൃത്വത്തിൽ നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
അജ്മാൻ ഗ്ലോബൽ ഇന്ത്യൻ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ സച്ചു തിങ്കളാഴ്ച പുലർച്ചെയാണ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചത്. ചേബർ ഓഫ് കൊമേഴ്‌സിനടുത്ത് ആറുനില കെട്ടിടത്തിലെ ആറാം നിലയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു.
അജ്‌മാനിൽ സംരംഭകനായ പൗലോസ് ജോർജിന്റെയും ദുബൈ അൽ തവാറിൽ നഴ്‌സായ ആശാ പൗലോസിന്റെയും മകനാണ്. വിദ്യാർഥിനികളായ രൂത്ത് സൂസൻ പൗലോസ്, റുബീന സൂസൻ പൗലോസ് എന്നിവർ സഹോദരികളാണ്.