Kerala
ഋഷികേശില്‍ ഗംഗാനദിയില്‍ കാണാതായ മലയാളിയുടെ മൃതദേഹം കിട്ടി
പത്തനംതിട്ട സ്വദേശി ആകാശ് ആണ് മരിച്ചത്.
ന്യൂഡല്‍ഹി| ഉത്തരാഖണ്ഡ് ഋഷികേശില്‍ വിനോദയാത്രക്കിടെ ഗംഗാ നദിയില്‍ കാണാതായ മലയാളിയുടെ മൃതദേഹം കിട്ടി. ഒമ്പത് ദിവസത്തിനുശേഷമാണ് മൃതദേഹം ലഭിച്ചത്. പത്തനംതിട്ട സ്വദേശി ആകാശ് ആണ് മരിച്ചത്.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ഋഷികേഷ് എയിംസിലേക്ക് മാറ്റി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കേരളത്തിലേക്ക് എത്തിക്കും.
---- facebook comment plugin here -----