Connect with us

Kozhikode

ഖത്വറില്‍ മരിച്ച ചേളന്നൂര്‍ സ്വദേശിയുടെ മയ്യിത്ത് ഇന്ന് നാട്ടിലെത്തിക്കും

പുക ശ്വസിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയവേ ചൊവ്വാഴ്ചയാണ് ഷഫീഖ് മരണപ്പെട്ടത്.

Published

|

Last Updated

നരിക്കുനി | ഖത്വറില്‍ താമസസ്ഥലത്ത് പുക ശ്വസിച്ചു മരിച്ച ചേളന്നൂര്‍ സ്വദേശി 9/5 കാക്കുകുഴിയില്‍ ചെത്തില്‍ ഷഫീഖ് (36) ന്റെ മയ്യിത്ത് ഇന്ന് പുലര്‍ച്ചെ നാട്ടിലെത്തിക്കും.

പുക ശ്വസിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയവേ ചൊവ്വാഴ്ചയാണ് ഷഫീഖ് മരണപ്പെട്ടത്. ഉമ്മര്‍-ഖദീജ ദമ്പതികളുടെ മകനാണ്.

നരിക്കുനി-കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസ് ഡ്രൈവറായിരുന്ന ഷഫീഖ് പിന്നീടാണ് ഖത്വറില്‍ ജോലിക്കു പോയത്. അടുത്ത ദിവസം നാട്ടിലേക്കു വരാനുള്ള തയ്യാറെടുപ്പിലായിരുന്നു.

ഭാര്യ: ബുസൈറ (നരിക്കുനി). മക്കള്‍: ഫാത്തിമ സന, മുഹമ്മദ് സിയാന്‍. സഹോദരി: ഷഫീന.

 

Latest