Kerala
കോഴിക്കോട് കൊയിലാണ്ടിയില്‍ നവജാത ശിശുവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി
നെല്ല്യാടി പുഴയില്‍ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്
കോഴിക്കോട്| കോഴിക്കോട് കൊയിലാണ്ടിയില്‍ നവജാത ശിശുവിന്റെ മൃതദേഹം നെല്ല്യാടി പുഴയില്‍ കണ്ടെത്തി. പുലര്‍ച്ചെ ഒന്നരയോടെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ആണ്‍കുഞ്ഞിന്റെ മൃതദേഹമാണ് ലഭിച്ചത്. പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റാത്ത നിലയിലായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
---- facebook comment plugin here -----