Connect with us

National

സിംഗുവില്‍ കര്‍ഷക സമര വേദിക്കരികില്‍ യുവാവിന്റെ മൃതദേഹം കൈപ്പത്തി വെട്ടിമാറ്റിയ നിലയില്‍

പോലീസിന്റെ ബാരിക്കേഡില്‍ കെട്ടിത്തൂക്കിയ നിലയിലായിരുന്നു മൃതദേഹം

Published

|

Last Updated

സിംഗു  | സിംഗുവില്‍ പഞ്ചാബ് സ്വദേശിയായ യുവാവിന്റെ മൃതദേഹം കൈപ്പത്തി വെട്ടിമാറ്റിയ നിലയില്‍ കണ്ടെത്തി. കര്‍ഷക പ്രക്ഷോഭ വേദിക്ക് സമീപമാണ് യുവാവിന്റെ മൃദദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ പോലീസിന്റെ ബാരിക്കേഡില്‍ കെട്ടിത്തൂക്കിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം പോലീസ് സിവില്‍ ആശുപത്രിയിലേക്ക് മാറ്റി.

സമരസ്ഥലത്തുള്ള നിഹാങ്കുകളാണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ പങ്കില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.കൊല്ലപ്പെട്ട യുവാവിന്റെ കൈ ഞരമ്പുകളും മുറിച്ച നിലയിലാണ്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് രക്തം തളം കെട്ടി കിടപ്പുണ്ട്. ഹരിയാന പോലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.

 

Latest