peechi dam death
പീച്ചി ഡാമില്‍ കാണാതായ മഹാരാജാസ് വിദ്യാര്‍ഥി യഹിയയുടെ മൃതദേഹം കണ്ടെത്തി
പീച്ചി വന ഗവേഷണ കേന്ദ്രത്തില്‍ ഇന്റേണ്‍ഷിപ്പിന് എത്തിയതായിരുന്നു
തൃശ്ശൂര്‍ | പീച്ചി ഡാമില്‍ കാണാതായ മഹാരാജാസ് വിദ്യാര്‍ഥി യഹിയയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം താനൂര്‍ സ്വദേശിയാണ്. ഇന്നലെ വൈകുന്നേരമാണ് വിദ്യാര്‍ഥിയെ പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കാണാതായത്.
എറണാകുളം മഹാരാജാസ് കോളജ് എം എസ്‌സി ബോട്ടണി വിദ്യാര്‍ഥിയായ യഹിയ പീച്ചി വന ഗവേഷണ കേന്ദ്രത്തില്‍ ഇന്റേണ്‍ഷിപ്പിന് എത്തിയതായിരുന്നു. എസ് എഫ് ഐ ഭാരവാഹിയാണ് യഹിയ.
സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളത്തില്‍ ഇറങ്ങിയ ഇയാള്‍ മുങ്ങി പോവുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് സ്‌കൂബ ടീം മൃതദേഹം കണ്ടെത്തിയത്.
മന്ത്രി കെ രാജന്‍ ഉള്‍പ്പെടെയുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി ഇവിടെ എത്തിയിരുന്നു. മൃതദേഹം തൃശ്ശൂര്‍ ജില്ലാ ആശുപത്രിയിലേക്ക്് മാറ്റി.
---- facebook comment plugin here -----