Connect with us

Kerala

ഭീകരർ വെടിവെച്ച് കൊന്ന രാമചന്ദ്രൻ്റെ മൃതദേഹം ഇന്ന് സംസ്കരിക്കും

കൊച്ചി ചങ്ങമ്പുഴ പാർക്കിന് സമീപമുള്ള ശ്മശാനത്തിൽ ഉച്ചക്ക് 12നാണ് സംസ്കാരം

Published

|

Last Updated

കൊച്ചി: കശ്മീർ  പഹൽഗാമിൽ ഭീകരരുടെ വെടിയേറ്റ് മരിച്ച മലയാളി എൻ രാമചന്ദ്രൻ്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. കൊച്ചി ചങ്ങമ്പുഴ പാർക്കിന് സമീപമുള്ള ശ്മശാനത്തിൽ ഉച്ചക്ക് 12നാണ് സംസ്കാരം. രാവിലെ ഏഴ് മുതൽ പത്ത് വരെ മൃതദേഹം ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനത്തിന് വെക്കും. ഗവർണർമാരായ രാജേന്ദ്ര അർലേക്കർ, പി എസ് ശ്രീധരൻപിള്ള ഉൾപ്പെടെയുള്ളവർ അന്തിമോപചാരമർപ്പിക്കും. ചങ്ങമ്പുഴ പാർക്കിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം ഇടപ്പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോകും

ഭാര്യക്കും മകൾക്കുമൊപ്പം വിനോദസഞ്ചാരത്തിനായി കശ്മീർ പഹൽഗാമിൽ എത്തിയപ്പോഴാണ്  ചൊവ്വാഴ്ച ഉച്ചക്ക് ശേഷം രാമചന്ദ്രൻ ഭീകരാക്രമണത്തിൽ വെടിയേറ്റ് കൊല്ലപ്പെട്ടത്.

Latest