Kerala
വയോധികയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി
മാനസിക വെല്ലുവിളി നേരിടുന്നയാളാണു വയോധികയെന്ന് പോലീസ് വ്യക്തമാക്കി

കൊച്ചി | എറണാകുളം പറവൂര്‍ പാലത്തിന് സമീപം പുഴയില്‍ വയോധികയുടെ മൃതദേഹം കണ്ടെത്തി. ചിറ്റാറ്റുകര നീണ്ടൂര്‍ സ്വദേശി റീത്തയെയാണ് (70) പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ മുതല്‍ വീട്ടില്‍ നിന്നും വയോധികയെ കാണാതായിരുന്നു. ഇതിനിടെ പറവൂര്‍ പാലത്തിനു സമീപത്തുനിന്ന് ഒരു മൃതദേഹം പുഴയില്‍ കണ്ടെത്തുകയായിരുന്നു.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹം റീത്തയുടേതാണെന്ന് സ്ഥിരീകരിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് റീത്തയെന്നാണ് പോലീസ് പറയുന്നത്.
---- facebook comment plugin here -----