Connect with us

Kerala

മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

വ്യാഴാഴ്ച ഉച്ചയോടെ ചേനപ്പാടി ഇടയാറ്റ്കാവ് കടവില്‍ നിന്നാണ് മൃതദേഹം കിട്ടിയത്.

Published

|

Last Updated

കോട്ടയം | മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ 46കാരന്റെ മൃതദേഹം കണ്ടെത്തി. മൂന്നുദിവസം നീണ്ടുനിന്ന തിരച്ചിലിന് ഒടുവിലാണ് മുണ്ടക്കയം കല്ലേപ്പാലം കളപ്പുരയ്ക്കല്‍ തിലകന്റെ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച മൂന്നോടെയായിരുന്നു തിലകന്‍ ഒഴുക്കില്‍പ്പെട്ടത്.

വ്യാഴാഴ്ച ഉച്ചയോടെ ചേനപ്പാടി ഇടയാറ്റ്കാവ് കടവില്‍ നിന്നാണ് മൃതദേഹം കിട്ടിയത്. കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്ന സമയത്ത് ആറ്റില്‍ ഇറങ്ങിയപ്പോഴാണ് തിലകന്‍ അപകടത്തില്‍പ്പെട്ടത്.

Latest