National
വീരമൃത്യു വരിച്ച മലയാളി ജവാന്‍ വൈശാഖിന്റെ ഭൗതിക ശരീരം തിരുവനന്തപുരത്ത് എത്തിച്ചു; സംസ്‌കാരം നാളെ
തിരുവനന്തപുരം | ജമ്മുവിലെ പൂഞ്ചില്‍ പാക് ഭീകരരെ നേരിടുന്നതിനിടെ വീരമൃത്യു വരിച്ച മലയാളി ജവാന്‍ വൈശാഖിന്റെ ഭൗതിക ശരീരം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചു. സംസ്ഥാന സര്‍ക്കാറിന് വേണ്ടി മന്ത്രി കെ എന്‍ ബാലഗോപാല്‍ അന്തിമോപചാരം അര്‍പ്പിച്ചു. തിരുവനന്തപുരം ജില്ലാ കലക്ടര്‍, കൊടിക്കുന്നില്‍ സുരേഷ് എം പി തുടങ്ങിയ പ്രമുഖര്‍ വിമാനത്താവളത്തിലെത്തി അന്ത്യാഞ്ജലിയേകി.
നാളെ പുലര്‍ച്ചെ ഭൗതിക ശരീരം ജന്മനാടായ കൊല്ലം കൊട്ടാരക്കര ഓടനാവട്ടത്തേക്ക് കൊണ്ടുപോകും. പൊതു ദര്‍ശനത്തിന് ശേഷം ഉച്ചയോടെ സംസ്‌ക്കരിക്കും. കഴിഞ്ഞ ദിവസമാണ് പൂഞ്ചില്‍ പാക് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഒരു ഓഫീസറടക്കം അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചത്. പൂഞ്ചിലെ വനമേഖലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരര്‍ക്കെതിരായ സൈനിക നടപടിക്കിടെയാണ് വൈശാഖ് വീരമൃത്യു വരിച്ചത്. വൈശാഖിന് പുറമെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ ജസ്‌വീന്ദര്‍ സിങ്, നായിക് മന്‍ദീപ് സിങ്, ശിപോയിമാരായ ഗജ്ജന്‍ സിങ്, സരാജ് സിങ്ങ് എന്നിവരും ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചു.