kashmir clash
വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
വൈകിട്ട് തിരുവനന്തപുരം വിമാനത്താവളത്തില്‍ സര്‍ക്കാര്‍ ഭൗതിക ദേഹം ഏറ്റുവാങ്ങും

ശ്രീനഗര്‍ | ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ സുരന്‍കോട്ടില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ വൈശാഖിന്റെ ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും.
വൈകുന്നേരത്തോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിത്തുന്ന മൃതദേഹം സര്‍ക്കാര്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് വ്യോമസേനാ ആസ്ഥാനത്ത് സൂക്ഷിക്കും. നാളെ ഉച്ച്ക്ക് ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിക്കാനാണ് തീരുമാനം.
കൊല്ലം ഓടനാവട്ടം സ്വദേശി 23കാരനായ വൈശാഖ് നാലുവര്‍ഷം മുമ്പാണ് സൈന്യത്തില്‍ ചേര്‍ന്നത്. ഇന്നലെയാണ് ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടെ വൈശാഖ് അടക്കം അഞ്ച് ഇന്ത്യന്‍ ജവാന്‍മാര്‍ മരിച്ചത്. മറ്റ് മൂന്ന് പേര്‍ പഞ്ചാബ് സ്വദേശികളും ഒരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയുമാണ്.
---- facebook comment plugin here -----