Connect with us

Kerala

കാണാതായ വയോധികന്റെ മൃതദേഹം കോഴഞ്ചേരി വലിയ പാലത്തിന് സമീപം കണ്ടെത്തി

നദിക്കരയില്‍ ചെരുപ്പ് കിടക്കുന്നത് കണ്ട മകന്‍ ഹരികുമാറാണ് പെരുനാട് പോലീസില്‍ പരാതി നല്‍കിയത്.

Published

|

Last Updated

കോഴഞ്ചേരി | പെരുനാട്ടില്‍ പമ്പാ നദിയില്‍ കാണാതായ വയോധികന്റെ മൃതദേഹം കോഴഞ്ചേരി വലിയ പാലത്തിന് സമീപം ഇന്ന് രാവിലെ കണ്ടെത്തി. പെരുനാട് പൂവത്തുംമൂട് മാമൂട്ടില്‍ രാജപ്പന്‍ പിള്ളയെ (85) ആണ് കഴിഞ്ഞ ദിവസം കാണാതായത്. നദിക്കരയില്‍ ചെരുപ്പ് കിടക്കുന്നത് കണ്ട മകന്‍ ഹരികുമാര്‍ ആണ് കാണാതായത് സംബന്ധിച്ച് പെരുനാട് പോലീസില്‍ പരാതി നല്‍കിയത്.

തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും അന്വേഷണം നടത്തുന്നതിനിടെയാണ് കോഴഞ്ചേരി പാലത്തിന് സമീപം മൃതദേഹം തങ്ങിക്കിടക്കുന്ന നിലയില്‍ കാണപ്പെട്ടത്. മൃതദേഹം കരയ്ക്ക് എത്തിച്ച് തുടര്‍ നടപടികള്‍ക്കായി മാറ്റി.

 

Latest