Connect with us

Kerala

ഓട്ടോറിക്ഷ ഒഴുക്കില്‍ പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

മലപ്പരിക്കോണം ക്ഷേത്രത്തിന് സമീപത്തെ തോട്ടിലാണ് വിജയ(66)ന്റെ മൃതദേഹം ഇന്നു കണ്ടെത്തിയത്

Published

|

Last Updated

തിരുവനന്തപുരം | ഇന്നലെ ഉണ്ടായ കനത്ത മഴയില്‍ ഓട്ടോറിക്ഷ ഒഴുക്കില്‍ പെട്ട് തോട്ടില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. മലപ്പരിക്കോണം ക്ഷേത്രത്തിന് സമീപത്തെ തോട്ടിലാണ് വിജയ(66)ന്റെ മൃതദേഹം ഇന്നു കണ്ടെത്തിയത്.

അപകടം നടന്ന സ്ഥലത്ത് നിന്ന് അഞ്ചു കിലോമീറ്റര്‍ അപ്പുറത്താണ് മൃതദേഹം കണ്ടത്. സുരേഷ് എന്നയാളുടെ ഓട്ടോയില്‍ സഞ്ചരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കനത്ത മഴയിലും ഒഴുക്കിലും നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോ തോട്ടിലേക്ക് വീഴുകയായിരുന്ന. രക്ഷപ്പെട്ട ഓട്ടോ ഡ്രൈവര്‍ സുരേഷാണ് ഓട്ടോയില്‍ ഒരാള്‍കൂടി ഉണ്ടായിരുന്നതായി പറഞ്ഞത്. എന്നാല്‍ വിജയനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

കനത്ത മഴയെ തുടര്‍ന്ന് തോട്ടില്‍ കുത്തൊഴുക്കായിരുന്നു. തോട്ടില്‍ നിന്ന് റോഡിലേക്ക് വെള്ളം കരകവിഞ്ഞ് ഒഴുകുകയും ചെയ്തു. റോഡും തോടും തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ വെള്ളം നിറഞ്ഞതാണ് അപകടത്തിനു കാരണം. അപകടം നടന്ന സ്ഥലത്ത് നിന്ന് 30 മീറ്റര്‍ താഴെ നിന്ന് പൂര്‍ണമായി തകര്‍ന്ന നിലയില്‍ ഓട്ടോ കണ്ടെത്തിയിരുന്നു. പാറയില്‍ കുടുങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു ഓട്ടോ.

വൈകുന്നേരം ആറുമണിയോടെ അപകടം നടന്ന ഉടനെ ഓട്ടോ ഡ്രൈവര്‍ സുരേഷിനെ രണ്ടു പേര്‍ രക്ഷപ്പെടുത്തുകയായിരുന്നു. ഇന്നലെ രാത്രി വരെ നടത്തിയ തിരച്ചിലില്‍ വിജയനെ കണ്ടെത്താനായില്ല. രാവിലെ സ്‌കൂബാ ഡൈവിങ്ങ് സംഘം തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

 

 

Latest