Kerala
യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍; അമിത ലഹരി ഉപയോഗമെന്ന് സൂചന
മൃതദേഹത്തിന് ചുറ്റും ലഹരി വസ്തുക്കളുടെ അവശിഷ്ടങ്ങല്‍ കണ്ടെത്തിയിട്ടുണ്ട്.

കൊച്ചി | അതിഥി തൊഴിലാളിയെന്നു കരുതുന്ന യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. എറണാകുളം പെരുമ്പാവൂരില്‍ എം സി റോഡിലെ സണ്‍ഡേ സ്‌കൂള്‍ കെട്ടിടത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് ചുറ്റും ലഹരി വസ്തുക്കളുടെ അവശിഷ്ടങ്ങല്‍ കണ്ടെത്തിയിട്ടുണ്ട്. അമിത ലഹരി ഉപയോഗം മൂലം മരണം സംഭവിച്ചതാകാമെന്നാണ് പോലീസ് നിഗമനം.
ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ മുകളില്‍ കയറി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. പെരുമ്പാവൂര്‍ പോലീസ് എത്തി നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
---- facebook comment plugin here -----