bomb attack against akg centre
ബോംബ് തന്നെയാണ് എ കെ ജി സെന്ററിലേക്ക് എറിഞ്ഞത്; പ്രോസിക്യൂഷന്‍ കോടതിയില്‍
ഫോറന്‍സിക് പരിശോധനയില്‍ പൊട്ടാസ്യം നൈട്രേറ്റിന്റെ സാന്നിധ്യം കണ്ടെത്തി
തിരുവനന്തപുരം |യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്‍ എ കെ ജി സെന്ററിലേക്ക് എറിഞ്ഞത് ബോംബ് തന്നെയെന്ന് പ്രോസിക്യൂഷന്‍. ജിതിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് പ്രോസിക്യൂഷന്‍ നിലപാട് അറിയിച്ചത്. സ്‌ഫോടനം നടന്ന എ കെ ജി സെന്ററില്‍ നിന്ന് നിരോധിത രാസവസ്തുവായ പൊട്ടാസ്യം നൈട്രേറ്റിന്റെ സാന്നിധ്യം ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് എവിടെ നിന്നാണ് എത്തിച്ചതെന്ന് കണ്ടെത്തേണ്ടതുണ്ട്. ഇതിനാല്‍ ജിതിന് ജാമ്യം നല്‍കരുത്. ജിതിന് ജാമ്യം അനുവദിച്ചാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച കോടതി യൂത്ത് കോണ്‍ഗ്രസ് നേതാവായ ജിതിനെ അടുത്ത മാസം ആറുവരെ റിമാന്‍ഡ് ചെയ്തു. ഇതിനിടെ ജിതിന് സ്‌കൂട്ടര്‍ എത്തിച്ചുകൊടുത്തത് വനിതാ നേതാവാണെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.