Connect with us

National

ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ ബോംബെ ഹൈക്കോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും

ബുധനാഴ്ച മുംബൈ പ്രത്യേക എന്‍.ഡി.പി.എസ് കോടതി ആര്യന് ജാമ്യം നിഷേധിച്ചിരുന്നു.

Published

|

Last Updated

മുംബൈ| ആഡംബര കപ്പലിലെ ലഹരിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ ബോംബെ ഹൈക്കോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും. ഹര്‍ജിയുടെ പകര്‍പ്പ് കിട്ടിയില്ലെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ് പറഞ്ഞതോടെയാണ് വാദം കേള്‍ക്കല്‍ മാറ്റിവെച്ചത്. ബുധനാഴ്ച മുംബൈ പ്രത്യേക എന്‍.ഡി.പി.എസ് കോടതി ആര്യന് ജാമ്യം നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആര്യന്റെ അഭിഭാഷകന്‍ ബോംബെ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കിയത്.

നിലവില്‍ ആര്‍തര്‍ ജയിലിലാണ് ആര്യനുള്ളത്. പിതാവും ബോളിവുഡ് നടനുമായ ഷാരൂഖ് ഖാന്‍ ആര്യനെ കാണാനായി വ്യാഴാഴ്ച രാവിലെ ആര്‍തര്‍ റോഡ് ജയിലിലെത്തിയിരുന്നു. മിനിറ്റുകള്‍ മാത്രമായിരുന്നു ഷാരൂഖിന് മകനെ കാണാന്‍ അനുവാദം നല്‍കിയത്. ഒക്‌ടോബര്‍ മൂന്നിനാണ് ആര്യനെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. പ്രഥമദൃഷ്ട്യാ ആര്യനെതിരെ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുംബൈ പ്രത്യേക എന്‍.ഡി.പി.എസ് കോടതി ആര്യന്റെ ജാമ്യാപേക്ഷ തള്ളിയത്. കൂട്ടുപ്രതികളുടെയും ജാമ്യാപേക്ഷ തള്ളിയിരുന്നു.

 

Latest