Organisation
'ത്വാഹിർ തങ്ങൾ വിപ്ലവം തീർത്ത നാളുകൾ" പുസ്തകം പ്രകാശനം ചെയ്തു
എസ് എം എ സംസ്ഥാന സെക്രട്ടറി സുലൈമാൻ കരിവെള്ളൂറാണ് പുസ്തകം തയാറാക്കിയത്.

പുത്തിഗെ| സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ പുത്തിഗെ കേന്ദ്രീകരിച്ചു ജില്ലയിൽ നടത്തിയ നവോത്ഥാന പ്രവർത്തനങ്ങൾ വിശദമായി ചർച്ച ചെയ്യുന്ന ‘ത്വാഹിർ തങ്ങൾ വിപ്ലവം തീർത്ത നാളുകൾ” പുസ്തകം മുഹിമ്മാത്ത് ഹയർ സെക്കൻഡറി ഹെഡ് മാസ്റ്റർ അബ്ദുൽ കാദിർ മാസ്റ്റർക്ക് ആദ്യ കോപ്പി നൽകി മുഹിമ്മാത്ത് ജനറൽ സെക്രട്ടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി പ്രകാശനം ചെയ്തു.
എസ് എം എ സംസ്ഥാന സെക്രട്ടറി സുലൈമാൻ കരിവെള്ളൂറാണ് പുസ്തകം തയാറാക്കിയത്.
ചടങ്ങിൽ സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ, അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ, ബശീർ പുളിക്കൂർ, എം പി അബ്ദുല്ല ഫൈസി തുടങ്ങിയവർ സംബന്ധിച്ചു.
---- facebook comment plugin here -----