Connect with us

First Gear

ഇവി സ്‌കൂട്ടറുകളുടെ കുതിപ്പ്‌ തുടരും; വരുന്നു 3 മോഡലുകൾ കൂടി

ഹോണ്ട, ടിവിഎസ്, സുസുക്കി എന്നീ ബ്രാൻഡുകളാണ്‌ 2025 ൻ്റെ ആദ്യ പകുതിയിൽ പുതിയ സ്‌കൂട്ടറുകൾ പുറത്തിറക്കാൻ തയ്യാറായിരിക്കുന്നത്‌.

Published

|

Last Updated

ഇന്ത്യയിലെ ഇലക്‌ട്രിക്‌ സ്‌കൂട്ടറുകളുടെ വിപണി കുതിക്കുകയാണ്‌. ഓല, ഏഥർ, ടിവിഎസ്‌, ചേതക്‌ എന്നിവ വൻ മുന്നേറ്റമാണ്‌ ഈ വർഷം നടത്തിയത്‌. അടുത്ത വർഷവും ഇലക്‌ട്രിക്‌ സ്‌കൂട്ടർ വിപണി മുന്നേറ്റം തുടരുമെന്നാണ്‌ സൂചനകൾ. അതേസമയം മത്സരവും കടുക്കുമെന്ന്‌ ഉറപ്പ്‌. പുതുതായി മൂന്ന്‌ പ്രധാന ഇലക്‌ട്രിക്‌ സ്‌കൂട്ടറുകൾകൂടി അടുത്തവർഷം വിപണിയിൽ എത്തും.

ഹോണ്ട, ടിവിഎസ്, സുസുക്കി എന്നീ ബ്രാൻഡുകളാണ്‌ 2025 ൻ്റെ ആദ്യ പകുതിയിൽ പുതിയ സ്‌കൂട്ടറുകൾ പുറത്തിറക്കാൻ തയ്യാറായിരിക്കുന്നത്‌. വരാനിരിക്കുന്ന മാസങ്ങളിൽ ഏറ്റവും പ്രതീക്ഷിക്കുന്ന ലോഞ്ചുകൾ ഇതാ.

ഹോണ്ട ആക്‌ടിവ ഇവി

2025 മാർച്ചിൽ ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിക്കാൻ ഹോണ്ട ശ്രമിക്കുന്നതായാണ്‌ റിപ്പോർട്ട്. ആക്ടിവ 110ന്‌ സമാനമായ ഹോണ്ട ആക്ടിവ ഇവി ആകും വിപണിയിൽ എത്തുക എന്നാണ്‌ സൂചന. വേർപെടുത്താവുന്നതും സ്വാപ്പ് ചെയ്യാവുന്നതുമായ രണ്ട് ബാറ്ററിൽ ഇതിൽ ഉണ്ടായിരിക്കും എന്നും സൂചനയുണ്ട്‌. ഇവ കൊണ്ടുനടക്കാവുന്ന തരത്തിലാണ്‌. നിലവിൽ പോർട്ടബിൾ ആയ ബാറ്ററി പ്രധാന കമ്പനികളൊന്നും നൽകുന്നില്ല. ഈ സാഹചര്യത്തിൽ ഹോണ്ട ഇവി വൻ മുന്നേറ്റമുണ്ടാക്കുമെന്ന്‌ ഉറപ്പ്‌.

ടിവിഎസ്‌ ജൂപ്പിറ്റർ ഇവി

അടുത്ത ആറ് മാസത്തിനുള്ളിൽ ടിവിഎസ് തങ്ങളുടെ പുതിയ ഇലക്ട്രിക് വാഹനം പുറത്തിറക്കാൻ സാധ്യതയുണ്ട്. ടിവിഎസ് ജൂപ്പിറ്ററിനെ അടിസ്ഥാനമാക്കിയുള്ള ഇവി ആകും ഇറങ്ങുക. ദൈനംദിന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഒറ്റ ചാർജിൽ 70 മുതൽ 80 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഇരുചക്രവാഹനത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സുസുക്കി ബർഗ്മാൻ ഇവി

സുസുക്കിയുടെ ആദ്യ ഇവി സ്‌കൂട്ടറായി ബർഗ്മാൻ വിപണിയിൽ എത്തിയേക്കും. ഇതിൽ വേർപ്പെടുത്താവുന്ന ബാറ്ററിയായിരിക്കുമെന്ന്‌ നേരത്തേ സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ ഇൻബിൽഡ്‌ ആയ ബാറ്ററി തന്നെയാകും എന്നാണ്‌ അവസാന റിപ്പോർട്ടുകൾ.

Latest