Connect with us

Malabar Movement 1921

വാഗണിൽ പൊലിഞ്ഞത് കുരുവമ്പലത്തിൻ്റെ ധീരമക്കൾ

Published

|

Last Updated

കൊളത്തൂർ | മലബാറിലെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾ വീണ്ടും ചർച്ചയാകുമ്പോൾ സ്വാതന്ത്ര്യസമര പോരാട്ട ചരിത്രങ്ങളിൽ തുല്യതയില്ലാത്ത ക്രൂരതകളുടെ നീറുന്ന ഓർമകളായ വാഗൺ കൂട്ടക്കൊലക്ക് 100 വയസ്സ് തികയുന്നു. സ്വാതന്ത്ര്യ സമര ചരിത്രത്തിലെ മഹാദുരന്തത്തിന് സാക്ഷിയായ ധീരദേശാഭിമാനികളുടെ നാടാണ് കുരുവമ്പലം ഗ്രാമം. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട 70 വീര രക്തസാക്ഷികളിൽ 41 പേരും പുലാമന്തോൾ പഞ്ചായത്തിലുള്ളവരായിരുന്നു. ഇതിൽ 36 പേരും കുരുവമ്പലം വില്ലേജിലുള്ളവരാണ്. കുരുവമ്പലം വില്ലേജിലെ വളപുരത്ത് ജീവിച്ചിരുന്ന പ്രമുഖ പണ്ഡിതനായിരുന്ന കല്ലേത്തോടി കുഞ്ഞുണ്ണീൻ മുസ്‌ലിയാരെ ബ്രിട്ടീഷ് പട്ടാളം അറസ്റ്റ് ചെയ്ത് പെരിന്തൽമണ്ണയിൽ കസ്റ്റഡിയിൽ വെച്ചിട്ടുണ്ടെന്ന വാർത്ത കാട്ടുതീപോലെ പരന്നു.

മുസ്‌ലിയാരെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് അന്വേഷിക്കാൻ ഒരുപറ്റം യുവാക്കൾ പെരിന്തൽമണ്ണയിലേക്ക് പുറപ്പെട്ടു. മലബാർ സമരം കത്തിനിൽക്കുന്ന സമയമായിരുന്നു അത്. മുസ്്ലിയാരുടെ അറസ്റ്റ് സംബന്ധിച്ച് അന്വേഷിക്കാൻ ചെന്ന നിരായുധരായ ചെറുപ്പക്കാരെ കീഴ്പ്പെടുത്താനും തുറുങ്കിലടക്കാനും അവർക്ക് അധികസമയം വേണ്ടി വന്നില്ല. കുഞ്ഞുണ്ണീൻ മുസ്‌ലിയാരെ നാട്ടിലേക്ക് തിരിച്ചയക്കുകയും തുടർന്ന് 1921 നവംബർ 19ന് തിരൂരിൽനിന്ന് പുറപ്പെട്ട ദുരന്തവാഗണിൽ ഈ ഹതഭാഗ്യരെല്ലാം ഉൾപ്പെടുകയായിരുന്നു.

വാഗൺ കൂട്ടക്കുരുതിയില്‍ മരണപ്പെട്ട 70 പേർ

മമ്പാട്

1. ഇല്ലിക്കൽ ഹൈദ്രു (കൂലിപ്പണി)

തൃക്കലങ്ങോട്

2. പുതിയറക്കൽ കോയസ്സൻ (മരക്കച്ചവടം)

3. കുറ്റിത്തൊടി കോയക്കുട്ടി (ചായപ്പീടിക)

4. അക്കര വീട്ടിൽ എന്ന കുന്നപ്പള്ളി അച്യുതൻനായർ (കൃഷി)

5.റിസാക്കിൽ പാലത്തിൽ തട്ടാൻ ഉണ്ണിപ്പുറയൻ (തട്ടാൻ)

6.ചോലക്കപ്പറമ്പിൽ ചെട്ടിച്ചിപ്പു (കൂലിപ്പണി)

7.മേലേടത്ത് ശങ്കരൻ നായർ (കൃഷി)

പയ്യനാട്

 8.പുലക്കാട്ട് തൊടി മൊയ്തീൻ (കൃഷി)

മലപ്പുറം

9.മങ്കരത്തൊടി തളപ്പിൽ ഹൈദ്രു (ചായപ്പീടിക)

10.മങ്കരത്തൊടി മൊയ്തീൻ ഹാജി (പള്ളി-മുഅദ്ദിൻ)

11.വള്ളിക്കാപ്പറ്റ മമ്മദ് (ചായക്കട)

12.പെരുവൻകുഴി കുട്ടി ഹസൻ (പെട്ടിപ്പീടിക)

13.പെരുവൻകുഴി വീരാൻ (പെട്ടിപ്പീടിക)

മേൽമുറി

14.പാറച്ചോട്ടിൽ അഹമ്മദ്കുട്ടി മുസ്‌ലിയാർ (പള്ളി-മുഅദ്ദിൻ)

പോരൂർ

15.മധുക്കറിയാൻ കാത്ത്‌ലി (കൃഷി)

 16.അരിക്കുഴിയൻ സെയ്താലി (കൂലപ്പണി)

പുന്നപ്പാല

17.മാണിക്കട്ടവൻ ഉണ്ണിമൊയ്തീൻ (മതാധ്യാപകൻ)

18.കീനത്തൊടി മമ്മദ് (കൂലിപ്പണി)

19.മൂഴിക്കൽ അത്തൻ (കൂലിപ്പണി)

20.കുപ്പക്കുന്നൻ അയമ്മദ് (കൃഷി)

21.കുപ്പക്കുന്നൻ മൂത (കൃഷി)

22.കുപ്പക്കുന്നൻ അബ്​ദുല്ല (കൃഷി)

23.കുപ്പക്കുന്നൻ ചെറിയ ഉണ്ണിമോയി (കൂലിപ്പണി)

24.കുപ്പക്കുന്നൻ കുഞ്ഞാലി (കൂലിപ്പണി)

25.മാണികെട്ടവൻ പോക്കർകുട്ടി (മതാധ്യാപകൻ)

 26.പോളക്കൽ ഐദ്രുമാൻ (കൂലിപ്പണി)

27.കുപ്പക്കുന്നൻ വലിയ ഉണ്ണിൻ ഹാജി (കൂലിപ്പണി)

നിലമ്പൂർ

28.ആശാരിതൊപ്പിയിട്ട അയമ്മദ് (ആശാരി)

29.ചകിരിപറമ്പൻ അലവി (കൂലിപ്പണി)

കുരുവമ്പലം

30.വയൽപാലയിൽ വീരാൻ (ഖുർആൻ ഓത്ത്)

31.പോണക്കാട് മരക്കാർ (കൃഷി)

32.വടക്കേപ്പാട്ട് കുഞ്ഞയമ്മദ് (കൂലിപ്പണി)

33.ഓറക്കോട്ടിൽ ഏനാദി (കൂലിപ്പണി)

34.കൂരിത്തൊടി യൂസുഫ് (കൂലിപ്പണി)

35.പുത്തൻവീട്ടിൽ കുഞ്ഞഹമ്മദ് (കൂലിപ്പണി)

 36.കല്ലേത്തൊടി അഹമ്മദ് (ഖുർആൻ ഓത്ത്)

37.പെരിങ്ങോട അബ്​ദു (കൃഷി)

38.ചീരൻപുത്തൂർ കുഞ്ഞയമ്മു (കച്ചവടം)

39.അത്താണിക്കൽ മൊയ്തീൻ ഹാജി (കൃഷി)

40.കല്ലൻകിണറ്റിങ്ങൽ മുഹമ്മദ് (ക്ഷൗരപ്പണി)

41.പറയൻ പുള്ളിയാലിൽ കുഞ്ഞയമ്മു (ഖുർആൻ ഓത്ത്)

42.പനങ്ങോടൻതൊടി മമ്മദ് (കൂലിപ്പണി)

43.പുനയൻപള്ളിയാലിൽ സെയ്താലി (കൃഷി)

44.മഠത്തിൽ അയമ്മദ്കുട്ടി (കൃഷി)

45.കൊങ്കാട് മൊയ്തീൻ (കൂലിപ്പണി)

 46.പെരിങ്ങോടൻ കാദിർ (കച്ചവടം)

47.കോരക്കാട്ടിൽ അഹമ്മദ് (ഖുർആൻ ഓത്ത്)

48.കൊളക്കണ്ടത്തിൽ മൊയ്തീൻകുട്ടി (കൂലിപ്പണി)

49.കൂട്ടപ്പിലാക്കൽ കോയാമ (കൂലിപ്പണി)

50.അപ്പംകുണ്ടൻ അയമുട്ടി (കൂലിപ്പണി)

51.പൂളക്കൽതൊടിക കുഞ്ഞയമു (കൂലിപ്പണി)

52.എറശ്ശേനി പള്ളിയാലിൽ ആലി (കൃഷി)

53.കൊങ്കോട്ട് ചെറിയാൻ മൊയ്തീൻ (കൃഷി)

54.തറക്കുഴിയിൽ ഏനി (കൃഷി)

55.മേലേതിയേൽ കുഞ്ഞലവി (കൂലിപ്പണി)

 56.വാളയിൽതൊടി കുഞ്ഞായൻ (കൂലിപ്പണി)

57.മാങ്കാവിൽ കൂമത്ത് അഹമ്മദ് (കൂലിപ്പണി)

58.തെക്കത്ത് അലവി (കൃഷി)

59.മേലേതിൽ വലിയ മൊയ്തീൻകുട്ടി (കൂലിപ്പണി)

60.മേലേതിൽ ചെറിയ മൊയ്തീൻകുട്ടി (കൂലിപ്പണി)

61.കൊള്ളിത്തൊടയി കോരക്കോട്ടിൽ അവറാൻകുട്ടി (കൃഷി)

62.കോരിപ്പറമ്പത്ത് ഐദർമാൻ (കൂലിപ്പണി)

63.പുത്തൻപീടികക്കൽ വീരാൻ (കൃഷി)

64.പെരുമ്പാളി കുഞ്ഞിമൊയ്തീൻ (കൂലിപ്പണി)

 ചെന്മലശ്ശേരി

65.എരുക്കപ്പറമ്പൻ സെയ്താലി (കൂലിപ്പണി)

66.തട്ടാൻ തൊപ്പിയിട്ട അയമദ്‌സ് (കൂലിപ്പണി)

67.തെക്കേതിൽ മൊയ്തീൻ (കൂലിപ്പണി)

68.തഴത്തിൽ കുട്ടി അസ്സൻ (കൃഷി)

69.തെക്കേതിൽ മൊയ്തീൻ (കൂലിപ്പണി)

70.വെളുത്തേങ്ങോടൻ കുഞ്ഞയമ്മു (കൃഷി)

---- facebook comment plugin here -----

Latest