Connect with us

Kerala

ദല്ലാള്‍ നന്ദകുമാറില്‍ നിന്ന് പണം വാങ്ങിയിരുന്നു; കൈപ്പറ്റിയത് അക്കൗണ്ട് വഴി: ശോഭ സുരേന്ദ്രന്‍

ഭൂമി വാങ്ങാമെന്ന് പറഞ്ഞ് വഞ്ചിച്ചതു കൊണ്ടാണ് താന്‍ അഡ്വാന്‍സ് തുക തിരികെ നല്‍കാത്തതെന്നും തന്റെ ഭൂമി ആര്‍ക്കും ഇത് വരെ വിറ്റിട്ടില്ലെന്നും ശോഭ.

Published

|

Last Updated

ആലപ്പുഴ | ദല്ലാള്‍ ടി ജി നന്ദകുമാറില്‍ നിന്നും പണം വാങ്ങിയിരുന്നുവെന്ന് സമ്മതിച്ച് ബി ജെ പി നേതാവും ആലപ്പുഴയിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയുമായ ശോഭാ സുരേന്ദ്രന്‍. ഭൂമി വില്‍പനയുമായി ബന്ധപ്പെട്ടാണ് പത്ത് ലക്ഷം രൂപ വാങ്ങിയത്. അക്കൗണ്ട് വഴിയാണ് തുക കൈമാറിയത്.

തന്റെ സഹോദരിയുടെ ഭര്‍ത്താവിന്റെ കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട് പണത്തിന് ആവശ്യമുണ്ടായിരുന്നു. ഈ സമയത്ത് തന്റെ പേരിലുള്ള എട്ട് സെന്റ് വാങ്ങാമോ എന്ന് നന്ദകുമാറിനോട് ചോദിച്ചു. നന്ദകുമാര്‍ ഇത് സമ്മതിച്ച് 10 ലക്ഷം പണമായി തരാമെന്ന് പറഞ്ഞു. എന്നാല്‍, അക്കൗണ്ട് വഴി മതിയെന്ന് ഞാന്‍ ശഠിക്കുകയായിരുന്നു. ഭൂമിയിടപാടിന്റെ അഡ്വാന്‍സായാണ് തുക വാങ്ങിയതെന്നും ശോഭ മാധ്യമ പ്രവര്‍ത്തകരോടു വിശദീകരിച്ചു.

ഭൂമി വാങ്ങാമെന്ന് പറഞ്ഞ് വഞ്ചിച്ചതു കൊണ്ടാണ് താന്‍ അഡ്വാന്‍സ് തുക തിരികെ നല്‍കാത്തതെന്നും തന്റെ ഭൂമി ആര്‍ക്കും ഇത് വരെ വിറ്റിട്ടില്ലെന്നും നന്ദകുമാറിന് താന്‍ ഭൂമി മാത്രമേ നല്‍കൂവെന്നും ശോഭ വിശദമാക്കി.