Connect with us

Death by drowning

മാരാമണ്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിയ സഹോദരങ്ങള്‍ പമ്പാ നദിയില്‍ മുങ്ങിമരിച്ചു

കാണാതായ കണ്ണമംഗലം വില്ലേജില്‍ തോണ്ടപ്പുറത്ത് വീട്ടില്‍ രാജന്റെ  മകന്‍ എബിന്‍ (24)ന് വേണ്ടി തിരച്ചില്‍ തുടരുകയാണ്.

Published

|

Last Updated

പത്തനംതിട്ട | മാരാമണ്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ബന്ധുക്കള്‍ക്കൊപ്പം എത്തിയ സഹോദരങ്ങള്‍ പമ്പാ നദിയില്‍  മുങ്ങി മരിച്ചു. ചെട്ടികുളങ്ങര കണ്ണമംഗലം പേള മെറിന്‍ വില്ലയില്‍ അനിയന്‍ കുഞ്ഞിന്റെ മക്കളായ മെറിന്‍ (18), സഹോദരന്‍ മെഫിന്‍ (15) എന്നിവരാണ് മുങ്ങിമരിച്ചത്. ഇവര്‍ക്കൊപ്പം കാണാതായ കണ്ണമംഗലം വില്ലേജില്‍ തോണ്ടപ്പുറത്ത് വീട്ടില്‍ രാജന്റെ മകന്‍ എബിന്(24) വേണ്ടി തിരച്ചില്‍ തുടരുകയാണ്.

ശനിയാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു അപകടം. കോഴഞ്ചേരിയില്‍ പമ്പ മണല്‍പ്പുറത്ത് നടക്കുന്ന മാരാമണ്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ സംഘാംഗങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ചെട്ടികുളങ്ങര സ്വദേശികളായ എട്ടംഗ സംഘം ആറന്മുളക്ക് സമീപം പരാപ്പുഴ കടവില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടമെന്ന് പറയുന്നു.

ഒരാള്‍ കയത്തില്‍ പെട്ടതിനെ തുടര്‍ന്ന് മറ്റ് രണ്ട് പേര്‍ രക്ഷിക്കാനായി ശ്രമിക്കുന്നതിനിടെ മൂവരും പരപ്പുഴ കടവിന് സമീപത്തെ കയത്തില്‍ മുങ്ങിത്താഴ്ന്നു. ഉടനെ നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് തിരച്ചില്‍ നടത്തി. സന്ധ്യക്ക് ശേഷം മെറിന്റെയും മെഫിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി.

Latest