Connect with us

National

സഹോദരങ്ങളെ കമിതാക്കളെന്ന് ആരോപിച്ച് മര്‍ദ്ദിച്ചു

യുവതിയുടെ ഭര്‍ത്താവ് ഇരുവരും സഹോദരങ്ങളാണെന്ന് നാട്ടുകാരെ ഫോണില്‍ വിളിച്ച് പറഞ്ഞെങ്കിലും അക്രമികള്‍ ഇരുവരെയും മര്‍ദ്ദിക്കുകയായിരുന്നു.

Published

|

Last Updated

ഖാന്ദ്വ |മധ്യപ്രദേശില്‍ യുവാവിനെയും സഹോദരിയെയും കമിതാക്കളെന്ന് ആരോപിച്ച് മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. മധ്യപ്രദേശിലെ ഖാന്ദ്വ ജില്ലയിലാണ് സംഭവം.

യുവതിയുടെ ഭര്‍ത്താവ് ഇരുവരും സഹോദരങ്ങളാണെന്ന് നാട്ടുകാരെ ഫോണില്‍ വിളിച്ച് പറഞ്ഞെങ്കിലും അക്രമികള്‍ ഇരുവരെയും മര്‍ദ്ദിക്കുകയായിരുന്നു.

കലാവതിയെ കാണാന്‍ ഭര്‍തൃവീട്ടിലെത്തിയതായിരുന്നു സഹോദരന്‍ ജ്ഞാന്‍ ലാല്‍. ഇരുവരും മുറ്റത്ത് സംസാരിച്ചിരിക്കെ നാട്ടുകാര്‍ ഇരുവരെയും പിടികൂടി മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസാണ് സഹോദരങ്ങളെ മോചിതരാക്കിയത്. അക്രമികള്‍ക്കെതിരേ മര്‍ദ്ദനമേറ്റ സഹോദരങ്ങള്‍ പൊലീസില്‍ പരാതി നല്‍കി. മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

 

 

Latest