Connect with us

National

ഗുവാഹത്തിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സഹോദരങ്ങളെ ബിഹാറില്‍ നിന്നും രക്ഷപ്പെടുത്തി

കുട്ടികളെ ബിഹാര്‍ പോലീസിന്റെ സഹായത്തോടെ രക്ഷപ്പെടുത്തിയതായി ഗുവാഹത്തി പോലീസ് കമ്മീഷണര്‍ പറഞ്ഞു.

Published

|

Last Updated

ഗുവാഹത്തി| രണ്ട് ദിവസം മുമ്പ് ഗുവാഹത്തിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ട് സഹോദരന്മാരെ ബിഹാറില്‍ നിന്നും രക്ഷപ്പെടുത്തി. കുട്ടികളെ ബിഹാര്‍ പോലീസിന്റെ സഹായത്തോടെ രക്ഷപ്പെടുത്തിയതായി ഗുവാഹത്തി പോലീസ് കമ്മീഷണര്‍ ദിഗന്ത ബരാഹ് പറഞ്ഞു.

കുട്ടികള്‍ ഇപ്പോള്‍ വൈശാലി ജില്ലയിലെ മഹുവ പോലീസ് സ്റ്റേഷനിലാണ്. അവരെ തിരികെ കൊണ്ടുവരാന്‍ ഗുവാഹത്തി പോലീസ് സംഘം ബീഹാറിലേക്ക് പോയെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികള്‍ ഇപ്പോള്‍ ഒളിവിലാണ്. അവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്ച വൈകുന്നേരം നഗരത്തിലെ ടെറ്റെലിയ ഏരിയയിലാണ് സംഭവം. ഒമ്പത് വയസും നാല് വയസും പ്രായമുള്ള സഹോദരങ്ങളെയാണ് തട്ടികൊണ്ടു പോയതെന്ന് ഗുവാഹത്തി പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഭാര്‍ഗവ് ഗോസ്വാമി പറഞ്ഞു.

 

 

 

---- facebook comment plugin here -----

Latest