Connect with us

budget session

പാര്‍ലിമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

പൊതുബജറ്റ് നാളെ; സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ഇന്ന് സഭയില്‍- കടുത്ത പ്രതിഷേധത്തിന് പ്രതിപക്ഷം

Published

|

Last Updated

ന്യൂഡല്‍ഹി | പാര്‍ലിമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് രാഷ്ട്രപതിയുടെ നയ പ്രഖ്യാപനത്തോടെ തുടക്കം. സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാര്‍ മേശപ്പുറത്ത് വയ്ക്കും. നാളെയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പൊതുബജററ്റ് അവതരിപ്പിക്കുക. കടലാസ് രഹിത രൂപത്തില്‍ തന്നെയാകും ബജറ്റ് അവതരിപ്പിക്കുക. ഇന്ത്യ ഇസ്‌റാഈലില്‍ നിന്ന് പെഗാസസ് ചാര സോഫ്റ്റ വെയര്‍ വാങ്ങിയെന്ന ന്യൂയോര്‍ക്ക് ടൈംസിന്റെ പുതിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ലിമെന്റ് പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പാണ്.

ഫെബ്രുവരി 11 വരെയാണ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം. രണ്ടാം ഘട്ടം മാര്‍ച്ച് 14ന് ആരംഭിച്ച് ഏപ്രില്‍ എട്ടിന് അവസാനിക്കും.അതേസമയം ഒമിക്രോണ്‍ വ്യാപനം സംബന്ധിച്ച് ആശങ്ക പരക്കുന്ന സാഹചര്യത്തില്‍ ബജറ്റിന് മുന്നോടിയായി സംഘടിപ്പിക്കാറുള്ള ഹല്‍വ ചടങ്ങ് ധനമന്ത്രാലയം ഒഴിവാക്കിയിരുന്നു. പകരം പ്രധാനപ്പെട്ട ജീവനക്കാര്‍ക്ക് അവരുടെ ജോലിസ്ഥലത്ത് മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.

 

Latest