Connect with us

ഗുജറാത്തില്‍ കനത്ത മഴയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണ് 65 വയസ്സുള്ളസ്ത്രീക്കും രണ്ട് പേരക്കുട്ടികള്‍ക്കും ദാരുണാന്ത്യം. കെശര്‍ബെന്‍ കഞ്ചാരിയ (65 ), പ്രിതിബെന്‍ കഞ്ചാരിയ (15), പായല്‍ബെന്‍ കഞ്ചാരിയ (18) എന്നിവരാണ് മരിച്ചത്. ദേവഭൂമി ജില്ലയിലെ ജാംഖംഭാലിയ പട്ടണത്തിലാണ് അപകടമുണ്ടായത്.

ഇന്നലെ വൈകീട്ടാണ് സംഭവം. ആറുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ഇന്നലെ അര്‍ധരാത്രിയോടെയാണ് ദേശീയ ദുരന്ത നിവാരണ സേന മൂന്നുപേരുടെയും മൃതദേഹം പുറത്തെടുത്തത്.

Latest