Connect with us

Kerala

ബുഖാരി വാർഷിക സമ്മേളനം ഇന്ന് സമാപിക്കും

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ബിരുദദാന പ്രഭാഷണം നടത്തും

Published

|

Last Updated

കൊണ്ടോട്ടി | ബുഖാരി സ്ഥാപനങ്ങളുടെ 35-ാം വാർഷിക സനദ് ദാന സമ്മേളനം ഇന്ന് സമാപിക്കും. ഒരു വർഷം നീണ്ടുനിന്ന ആഘോഷങ്ങളുടെ സമാപനമാണ് ഇന്ന് നടക്കുക. വൈകീട്ട് നാലിന് ആരംഭിക്കുന്ന സമാപന സംഗമം കേരള മുസ്‌ലിം ജമാഅത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡണ്ട് ഇ സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ബിരുദദാന പ്രഭാഷണം നടത്തും. ന്യൂനപക്ഷ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ മുഖ്യാതിഥിയാവും. സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യപ്രഭാഷണം നിർവഹിക്കും. അബൂ ഹനീഫൽ ഫൈസി തെന്നല ആമുഖ പ്രഭാഷണം നടത്തും.

സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്‌ലിയാർ, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, എസ്. വൈ. എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അബ്ദുൽ ഹക്കീം അസ്ഹരി, എസ് എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് ഫിർദൗസ് സഖാഫി കടവത്തൂർ സംസാരിക്കും.

കെ കെ അഹ്‌മദ്‌കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാർ, വി പി എം ഫൈസി വില്യാപള്ളി, കെ പി മുഹമ്മദ് മുസ്‌ലിയാർ കൊമ്പം, പൊന്മള മൊയ്തീൻകുട്ടി ബാഖവി, മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി, സയ്യിദ് ത്വാഹ അസ്സഖാഫി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി കടലുണ്ടി, അബ്ദുന്നാസ്വിർ അഹ്സനി വളവട്ടൂർ, അലവി സഖാഫി കൊളത്തൂർ, എ പി അബ്ദുൽ കരീം ഹാജി ചാലിയം, സി പി ഉബൈദുള്ള സഖാഫി, ഹാജി മുഹമ്മദ് ശഹീദ് ഫിജി, പ്രൊഫ. കെ കെ അബ്ദുൽ ഹമീദ്, പ്രൊഫ കെ എം എ റഹീം, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, കുറ്റൂർ അബ്ദുറഹ്മാൻ ഹാജി, മൻസൂർ ഹാജി ചെന്നൈ, നാസർ ഹാജി ഓമച്ചപ്പുഴ തുടങ്ങിയവർ സംബന്ധിക്കും.

മത- ഭൗതിക വിദ്യാഭ്യാസത്തിൽ ബിരുദാനന്തര ബിരുദം നേടിയ 99 യുവ പണ്ഡിതർക്കും സി ബി എസ് ഇ സ്‌കൂൾ വിദ്യാഭ്യാസത്തോടൊപ്പം ഖുർആൻ ഹൃദിസ്ഥമാക്കിയ 19 ഹാഫിളുകൾക്കുമുള്ള ബിരുദദാനം സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ നിർവഹിക്കും. സമ്മേളനത്തിന്റെ ഭാഗമായി തമിഴ് കോൺഫറൻസ്, പണ്ഡിതസംഗമം, മുതഅല്ലിം സംഗമം, നാഷണൽ ദാഇ മീറ്റ് തുടങ്ങിയവ നടക്കും

Latest