Connect with us

Malappuram

ബുഖാരി മീലാദ് റാലി പ്രൗഢമായി

പ്രവാചക പ്രകീർത്തനങ്ങളും മദ്ഹ് ആലാപനങ്ങളാലും വർണാഭമായ റാലിയിൽ വിദ്യാർത്ഥികൾ ഒരുക്കിയ ഫ്ലവർ ഷോ, സ്കൗട്ട്, ദഫ്‌, അറബന, പാട്ടുവണ്ടി എന്നിവ വർണാഭമായ കാഴ്ചയൊരുക്കി. 

Published

|

Last Updated

കൊണ്ടോട്ടി | 1497-ാം നബിദിനാഘോഷങ്ങളുടെ ഭാഗമായി ബുഖാരി സ്ഥാപനങ്ങളുടെ കീഴിൽ കൊണ്ടോട്ടിയിൽ നടന്ന ബുഖാരി മീലാദ് റാലി പ്രൌഢമായി. കാലത്ത് ഒമ്പതിന് ഓമാനൂർ ശുഹദാ സിയറാത്തോടെ ആരംഭിച്ച റാലിക്ക് പ്രിൻസിപ്പൽ അബൂ ഹനീഫൽ ഫൈസി നേതൃത്വം നൽകി.

പ്രവാചക പ്രകീർത്തനങ്ങളും മദ്ഹ് ആലാപനങ്ങളാലും വർണാഭമായ റാലിയിൽ വിദ്യാർത്ഥികൾ ഒരുക്കിയ ഫ്ലവർ ഷോ, സ്കൗട്ട്, ദഫ്‌, അറബന, പാട്ടുവണ്ടി എന്നിവ വർണാഭമായ കാഴ്ചയൊരുക്കി.

അബ്ദുന്നാസ്വിർ അഹ്സനി ഒളവട്ടൂർ, കെ പി മിഖ്ദാദ് ബാഖവി, ഖാലിദ് അഹ്സനി, അബ്ദുൽ അസീസ് സഖാഫി, അബ്ദു റഊഫ് ജൗഹരി, അബ്ദുൽ മലിക് അഹ്സനി, അബ്ദുറഷീദ് ബുഖാരി, സ്വാദിഖലി ബുഖാരി, അബ്ദുള്ള ബുഖാരി, സ്കൂൾ പ്രിന്‍സിപ്പൽ അബ്ദുന്നാസര്‍ സി കെ, വൈസ് പ്രന്‍സിപ്പൽ വീരാന്‍ കുട്ടി, അഹ്‌മദുല്‍ കബീര്‍ ബുഖാരി, രായിന്‍ കുട്ടി ഹാജി,ഹസ്സന്‍ കുട്ടി മുസ്ലിയാര്‍ സാജു സഖാഫി, അബ്ദുല്‍ ഗഫൂര്‍, അന്‍വര്‍ സ്വാദിഖ്‌ സംബന്ധിച്ചു.

Latest