Connect with us

National

നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ബസ് ഇടിച്ചു; 39 ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്

ഖപര്‍ജംലി, രൂപ്ഗഢ്, ഭഗവാന്‍പുരയിലെ റായ് സാഗര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ബിജെപി പ്രവര്‍ത്തകരാണ് ബസില്‍ ഉണ്ടായിരുന്നത്.

Published

|

Last Updated

ഖര്‍ഗോണ്‍| മധ്യപ്രദേശില്‍ ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന ബസ് നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ഇടിച്ച് 39 പേര്‍ക്ക് പരിക്ക്. മധ്യപ്രദേശിലെ ഖര്‍ഗോണ്‍ ജില്ലയിലാണ് സംഭവം. പ്രധാനമന്ത്രി നരേന്ദ്ര മോദി അതിഥിയായെത്തുന്ന ബിജെപി പ്രവര്‍ത്തകരുടെ മെഗാ സഭ, കാര്യകര്‍ത്താ മഹാകുംഭത്തിനായി ഭോപ്പാലിലേക്ക് പോകവെ കസ്രവാഡിന് സമീപം രാത്രി വൈകിയാണ് അപകടമുണ്ടായത്.

പരിക്കേറ്റവരെ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഖപര്‍ജംലി, രൂപ്ഗഢ്, ഭഗവാന്‍പുരയിലെ റായ് സാഗര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ബിജെപി പ്രവര്‍ത്തകരാണ് ബസില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ 45 ദിവസത്തിനിടെ പ്രധാനമന്ത്രിയുടെ മൂന്നാമത്തെ മധ്യപ്രദേശ് സന്ദര്‍ശനമാണിത്.

 

Latest