Connect with us

malappuram accident

മലപ്പുറത്ത് ലോറിയുമായി കൂട്ടിയിടിച്ച് ബസ് മറിഞ്ഞു; 16 പേര്‍ക്ക് പരുക്ക്

കോടങ്ങാട് ചിറയില്‍ റോഡില്‍ കോറിപ്പുറം കയറ്റത്തില്‍ നിന്നാണ് ബസ് താഴ്ചയിലേക്ക് മറിഞ്ഞത്

Published

|

Last Updated

കൊണ്ടോട്ടി ‌ | മലപ്പുറം കൊണ്ടോട്ടിയില്‍ ലോറിയുമായി കൂട്ടിയിടിച്ച് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 16 പേര്‍ക്ക് പരുക്ക്. ആരുടേയും പരുക്ക് ഗുരുതരമല്ല. കോടങ്ങാട് ചിറയില്‍ റോഡില്‍ കോറിപ്പുറം കയറ്റത്തില്‍ ഇന്ന് രാവിലെ 9:30ഓടെയാണ് അപകടം. ടൂറിസ്റ്റ് ബസ് ലോഡുമായി വന്ന ലോറിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

മലപ്പുറത്ത് ഇന്ന് രാവിലെ നടന്ന മറ്റൊരു അപകടത്തില്‍ രണ്ട് പേര്‍ മരണപ്പെട്ടിരുന്നു. ദേശീയപാത വെളിമുക്കില്‍ പിക്കപ്പ് ലോറി ബൈക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. വേങ്ങര വലിയോറ ഇരുകുളം വലിയാക്ക തൊടി ബാപ്പുട്ടി തങ്ങളുടെ (മുഹമ്മദ് കോയ തങ്ങള്‍) മകന്‍ അബ്ദുല്ല കോയ തങ്ങള്‍ (കുഞ്ഞിമോന്‍.) (43), കൂടെയുണ്ടായിരുന്ന കോഴിക്കോട് ബാലുശ്ശേരി കണ്ണാടിപ്പോയില്‍ കരിമ്പയില്‍ കപ്പിക്കുന്നത്ത് സിദ്ധീഖിന്റെ മകന്‍ ഫായിസ് അമീന്‍ (19) എന്നിവരാണ് മരിച്ചത്.പുലര്‍ച്ചെ 3.10 ന് ആണ് അപകടം. ഓമശ്ശേരി കരിയാം കണ്ടത്തില്‍ ജുമാ മസ്ജിദില്‍ ദര്‍സിലെ അദ്ധ്യാപകനാണ് അബ്ദുള്ള കോയ തങ്ങള്‍. ഫായിസ് അമീന്‍ ദര്‍സ് വിദ്യാര്‍ഥിയാണ്.

 

Latest